Devara | ഏപ്രിലിൽ ഒരു വരവ് വരും; ജൂനിയർ എൻടിആർ ചിത്രം 'ദേവര' ഗ്ലിംപ്സ് വീഡിയോ പുറത്ത്

Last Updated:

ഗ്ലിംപ്സ് വീഡിയോ 'ദേവര' എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്

ദേവര
ദേവര
കൊരട്ടല ശിവയുടെ ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുന്‍പെന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തില്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും വിധത്തിലുള്ളതാണ്. അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്ന വീഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്. വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്.
ഗ്ലിംപ്സ് വീഡിയോ 'ദേവര' എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്. എന്‍ടിആര്‍ തന്റെ സംഭാഷണങ്ങളാലും വാക്ചാതുരിയാലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. 'D' ആകൃതിയിലുള്ള ആയുധം രക്തപങ്കിലമായ കടലില്‍ കഴുകിക്കൊണ്ട് അതിന് 'ചെങ്കടല്‍' എന്ന പേര് എങ്ങനെ വീണു എന്നു പറയുന്ന രംഗം പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നതാണ്. 'ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ അധികം രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടല്‍ എന്നു പേര്' എന്നര്‍ത്ഥം വരുന്ന ഡയലോഗ് എന്‍ടിആര്‍ ഗര്‍ജ്ജിക്കുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തില്‍ ആറാടുകയാണ്.
advertisement
അനിരുദ്ധിന്റെ 'ഓള്‍ ഹെയ്ല്‍ ദ ടൈഗര്‍' എന്ന ഗാനശകലവും ഗ്ലിംപ്സ് വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു. എന്‍ടിആര്‍ ആര്‍ട്ട്‌സും യുവസുധ ആര്‍ട്ട്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിഎഫ്എക്സ് ഭാഗങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. മറ്റൊരു ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരെയ്ൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
advertisement
ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Devara | ഏപ്രിലിൽ ഒരു വരവ് വരും; ജൂനിയർ എൻടിആർ ചിത്രം 'ദേവര' ഗ്ലിംപ്സ് വീഡിയോ പുറത്ത്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement