Kalabhavan Navas | 'വീട്ടിലെത്തും എന്ന് ഉറപ്പ് പറയാൻ കഴിയാത്ത നിസ്സഹായരാണ് മനുഷ്യർ'; കലാഭവൻ നവാസിന്റെ വാക്കുകൾ

Last Updated:

നടൻ കലാഭവൻ നവാസിന്റെ മരണവാർത്ത കേട്ടവരിലെത്രപേർക്ക് അതുൾക്കൊള്ളാൻ സാധിച്ചു എന്ന ചോദ്യം പ്രസക്തമാണ്

കലാഭവൻ നവാസ്
കലാഭവൻ നവാസ്
ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ച് ഒരിക്കലെങ്കിലും ഓർക്കാത്തവരായി ആരുമുണ്ടാവില്ല. മരണം അരികിലെത്തുമ്പോൾ പലരും അതേപ്പറ്റി വീണ്ടുവിചാരമുള്ളവരായി മാറും. പ്രത്യേകിച്ചും, അകാല മരണം. പല വ്യക്തികളും ആ മരണം അവരുടെ വേണ്ടപ്പെട്ടവർക്ക് സംഭവിക്കുമ്പോൾ കൂടുതൽ ചിന്തയിലാകും. നടൻ കലാഭവൻ നവാസിന്റെ (Kalabhavan Navas) മരണവാർത്ത കേട്ടവരിലെത്രപേർക്ക് അതുൾക്കൊള്ളാൻ സാധിച്ചു എന്ന ചോദ്യം പ്രസക്തമാണ്.
കഴിഞ്ഞ ദിവസം ചോറ്റാനിക്കരയിൽ പാക്കപ്പ് ആയ 'പ്രകമ്പനം' എന്ന സിനിമയുടെ അണിയറപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടൽ ഒഴിയുന്ന വേളയിൽ നവാസിനെ ഒപ്പം കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ മാത്രമാണ് അദ്ദേഹം കുഴഞ്ഞുവീണ കാര്യം കൂടെയുള്ളവർ അറിയുന്നത്. വാതിൽ തുറന്നു കിടന്നിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിനെ തിരികെ കിട്ടിയില്ല.
ഭാര്യയായ നടി രഹ്നയും മൂന്ന് മക്കളുമായി സന്തോഷത്തോടു കൂടി കഴിയവേയാണ് നവാസിനെ മരണം തട്ടിയെടുത്തത്. 51 വയസ് മാത്രം പ്രായമുണ്ടായിരുന്ന നവാസ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
advertisement
ഒരിക്കൽ നവാസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചാണ് നവാസ് അതിൽ പരാമർശിച്ചത്.
"ഇപ്പോൾ ഞാനിവിടെ ഇരിക്കുന്നുണ്ട്. നാളെ ഞാനിവിടെ ഉണ്ടോ എന്നറിയില്ല. അടുത്ത നിമിഷം സ്വന്തം വീട്ടിലെത്തുമോ എന്നുറപ്പില്ലാത്ത നിസ്സഹായരാണ് മനുഷ്യർ. അതിനുള്ള അവസരമേ നമുക്ക് തന്നിട്ടുള്ളൂ. നമ്മളൊരു ശക്തിയിൽ വിശ്വസിക്കുന്നുവെങ്കിൽ, നേരം വെളുത്താൽ വെളുത്തു എന്ന് പറയാം. ബാക്കിയൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. നമ്മൾ ഇന്ന് കാണാം എന്ന് ഞാൻ പറഞ്ഞു, എന്നാലതിനു യാതൊരു ഗ്യാരന്റിയുമില്ല. അത്രേയുള്ളൂ മനുഷ്യർ," എന്ന് നവാസ് പറയുന്ന ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
advertisement
Summary: Actor Kalabhavan Navas, aged 51, passed away due to heart attack in Chottanikkara soon after a movie he had acted in wrapped up. He was found lying unconscious in the room where he was staying. Efforts to save him after being taken to the hospital too proved vain. An old video of him had surfaced online where he can be heard talking about the fleeting nature of life
മലയാളം വാർത്തകൾ/ വാർത്ത/Film/
Kalabhavan Navas | 'വീട്ടിലെത്തും എന്ന് ഉറപ്പ് പറയാൻ കഴിയാത്ത നിസ്സഹായരാണ് മനുഷ്യർ'; കലാഭവൻ നവാസിന്റെ വാക്കുകൾ
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement