'ഇന്ത്യൻ 3 തീയേറ്റർ റിലീസ് തന്നെ, രണ്ടാം ഭാ​ഗത്തിനുണ്ടായ നെഗറ്റീവ് റെസ്പോൺസ് അപ്രതീക്ഷിതം'; സംവിധായകൻ ഷങ്കർ

Last Updated:

ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഷങ്കർ പറഞ്ഞു

News18
News18
തമിഴ് സൂപ്പർ താരം കമൽ ഹസൻ നായകനായി എത്തിയ ചിത്രം ഇന്ത്യൻ 2 ന്റെ നെഗറ്റീവ് റെസ്പോൺസ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് സംവിധായകൻ ഷങ്കർ. 1996 ൽ വന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ വലിയ അളവിൽ ട്രോളുകളും ചിത്രം ഏറ്റുവാങ്ങി.ബോക്സ് ഓഫീസിലും ചിത്രം വൻ പരാജയമായിരുന്നു. ഇതിനുപിന്നാലെ മൂന്നാം ഭാ​ഗം തീയറ്ററിൽ പ്രദർശിപ്പിക്കാമെന്ന തീരുമാനത്തിൽ നിന്ന് അണിയറക്കാർ പിന്മാറിയെന്നും രണ്ടാം ഭാ​ഗത്തിന്റെ നഷ്ടം തുടരാതിരിക്കാൻ ഇന്ത്യൻ 3 ഒടിടിയിലാകും സ്ട്രീം ചെയ്യുകയെന്നും വാർത്തകൾ പുറത്തുവന്നു. ഇപ്പോഴിതാ സംവിധായകൻ ഷങ്കർ തന്നെ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.
ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നുമാണ് വികടന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞത്. 'ഇന്ത്യൻ 2' വിന് ഇത്രയധികം വിമർശനങ്ങൾ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഷങ്കർ പറയുന്നു.രാംചരണിനെ നായകനാക്കി ഒരുങ്ങുന്ന 'ഗെയിം ചേഞ്ചർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷങ്കർ ചിത്രം. ചിത്രം 2025 ജനുവരി 10-ന് തീയറ്ററുകളിലെത്തും. 'ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ', ഷങ്കർ പറഞ്ഞു. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരായിരുന്നു ഇന്ത്യൻ 2 ലെ അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിർമിച്ചത്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇന്ത്യൻ 3 തീയേറ്റർ റിലീസ് തന്നെ, രണ്ടാം ഭാ​ഗത്തിനുണ്ടായ നെഗറ്റീവ് റെസ്പോൺസ് അപ്രതീക്ഷിതം'; സംവിധായകൻ ഷങ്കർ
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement