വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ഒരുങ്ങി കോഴിക്കോട്ടെ ക്ഷേത്രങ്ങളും മണ്ഡപങ്ങളും

Last Updated:

വിശയദശമി ദിനമായ ഒക്ടോബർ രണ്ടിന് കോഴിക്കോട് പ്രധാന ക്ഷേത്രങ്ങളിലും സരസ്വതീമണ്ഡപങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും.

വളയനാട് ദേവീ ക്ഷേത്രം 
വളയനാട് ദേവീ ക്ഷേത്രം 
ആദ്യാക്ഷര മധുരത്തിൻ്റെ പുണ്യം പകരാൻ കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങളും നവരാത്രി മണ്ഡപങ്ങളും ഒരുങ്ങി കഴിഞ്ഞു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി 10 ദിവസത്തെ നവരാത്രി ഉത്സവത്തിന് സമാപനം കുറിച്ച് പതിനൊന്നാം ദിവസമാണ് ഇത്തവണത്തെ വിജയദശമി. വിശയദശമി ദിനമായ ഒക്ടോബർ രണ്ടിന് കോഴിക്കോട് പ്രധാന ക്ഷേത്രങ്ങളിലും സരസ്വതീമണ്ഡപങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും.
വളയനാട് ദേവീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ രാവിലെ 7.30-ന് ശീവേലി എഴുന്നള്ളിപ്പും തുടർന്ന് വട്ടോളി ക്ഷേത്രത്തിൽ സരസ്വതീ പൂജയ്ക്കും ശേഷം കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. വട്ടോളി ഇല്ലത്ത് കൃഷ്ണൻ മൂസ്സതും കുഞ്ഞിശങ്കരൻ മൂസ്സതും കാർമികരാവും. 11-ന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളലുമുണ്ടാകും.
തിരുത്തിയാട് അഴകൊടി ദേവി ക്ഷേത്രത്തിൽ രാവിലെ എട്ടിന് എഴുത്തിനിരുത്തൽ ചടങ്ങ് തുടങ്ങും. തൊണ്ടയാട് നാരകത്ത് ഭഗവതി ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് ഗണപതിഹോമം, 5.30-ന് സരസ്വതി പൂജ, വാഹനപൂജ എന്നിവ ആരംഭിക്കും. 6.30-ന് ഉഷഃപൂജയ്ക്ക് ശേഷം എട്ടിന് വിദ്യാരംഭം. ക്ഷേത്രം മേൽശാന്തി കടമന ഇല്ലം സന്ദീപ് നമ്പൂതിരി കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും. 8.30-ന് പുസ്തക വിതരണവും 11.30-ന് പ്രസാദ ഊട്ടുമുണ്ടാകും. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും നവരാത്രി മണ്ഡപങ്ങൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ഒരുങ്ങി കോഴിക്കോട്ടെ ക്ഷേത്രങ്ങളും മണ്ഡപങ്ങളും
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement