'എമർജൻസി' :വിവാദങ്ങൾക്കൊടുവിൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി;റിലീസ് ഉടനെന്ന് കങ്കണ
- Published by:Sarika N
- news18-malayalam
Last Updated:
സിനിമയ്ക്കായി ക്ഷമയോടെ കാത്തിരുന്ന എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കങ്കണ പോസ്റ്റിലൂടെ നന്ദി അറിയിച്ചു
ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റണൗത് സംവിധാനം ചെയ്ത 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ വ്യാഴാഴ്ച എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സിനിമയുടെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട് .സിനിമയ്ക്കായി ക്ഷമയോടെ കാത്തിരുന്ന എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും താരം പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
We are glad to announce we have received the censor certificate for our movie Emergency, we will be announcing the release date soon. Thank you for your patience and support 🇮🇳
— Kangana Ranaut (@KanganaTeam) October 17, 2024
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നേരത്തെ മുന്നോട്ട് വന്നിരുന്നു.
advertisement
സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് SGPC പ്രസിഡണ്ട് ആയ ഹര്‍ജീന്ദര്‍ സിങ് ദാമി ആരോപിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും ദാമി വിമര്‍ശിച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. കങ്കണയുടെ തന്നെ നിര്‍മ്മാണകമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 18, 2024 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എമർജൻസി' :വിവാദങ്ങൾക്കൊടുവിൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി;റിലീസ് ഉടനെന്ന് കങ്കണ