Kanguva Box Office : കങ്കുവയിലെ ശബ്‌ദം കളക്ഷനെ ബാധിച്ചോ ? ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

Last Updated:

ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നേടിയിരിക്കുന്നത്

തമിഴ് സൂപ്പർ താരം സൂര്യ നായകനായി ഇരട്ട വേഷത്തിൽ എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം കൂടിയാണിത് . ശിവ സംവിധാനം ചെയ്ത ഈ എപിക് ഫാന്‍റസി ആക്ഷന്‍ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് . 350 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വ്യാഴാഴ്ചയാണ് കങ്കുവ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത് . ഇപ്പോഴിതാ ഇതുവരെയുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്.
advertisement
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിക്കുന്നത് 30.7 കോടിയാണ്. ആദ്യ ദിനം 58.62 കോടി നേടിയതായും നേരത്തെ പ്രഖ്യാപനം എത്തിയിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
മലയാളം വാർത്തകൾ/ വാർത്ത/Film/
Kanguva Box Office : കങ്കുവയിലെ ശബ്‌ദം കളക്ഷനെ ബാധിച്ചോ ? ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement