ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കാന്താരയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമായികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ വരാഹരൂപം ഗാനത്തിനെ ചൊല്ലി ഉണ്ടായ കോപ്പിയടി വിവാദം കോടതി കയറിയതിനിടയില്‍ സിനിമയുടെ പ്രിക്വല്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ കന്നടയിലെ പഞ്ചുരുളി ദൈവക്കോലത്തിന്റെ കഥപറഞ്ഞ കാന്താരയിലൂടെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയ്ക്ക് ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇതിനിടെ താരം രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന പ്രചരണവും കര്‍ണാടകയില്‍ ശക്തമായിരുന്നു. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിനിമ കണ്ട ശേഷം കാന്താരയെയും ദക്ഷിണ കന്നടയുടെ സംസ്കാരത്തെയും പുകഴ്ത്തി സംസാരിച്ചിരുന്നു.
നമ്മൾ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; ആദ്യ ഭാഗം അടുത്ത വർഷമെന്ന് ഋഷഭ് ഷെട്ടി
ഇതിനിടെ, തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടന് ഋഷഭ് ഷെട്ടി തന്നെ പ്രതികരിച്ചു. താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണം താരം തള്ളി. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമൂഹത്തിലെ മാറ്റം രാഷ്ട്രീയത്തില്‍ നിന്നാകണമെന്നില്ലെന്നും താരം പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് മൂന്ന് പാര്‍ട്ടികളും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് താരം തമാശയായി പറഞ്ഞത്,.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.