advertisement

പുരളിമല ടൂറിസം ഭൂപടത്തിലേക്ക്; തീർത്ഥാടന-വിനോദസഞ്ചാര പദ്ധതി എംഎൽഎ കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

Last Updated:

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയര്‍ന്നു നില്‍ക്കുന്ന പുരളിമല കേന്ദ്രീകരിച്ച് തീര്‍ത്ഥാടനകേന്ദ്രം ഒരുക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ആവിഷ്കരിക്കും.

പുരളിമല ചിത്രപീഠത്ത് പൂര്‍ത്തീകരിച്ച പദ്ധതി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു 
പുരളിമല ചിത്രപീഠത്ത് പൂര്‍ത്തീകരിച്ച പദ്ധതി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു 
സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയര്‍ന്നു നില്‍ക്കുന്ന പുരളിമല കേന്ദ്രീകരിച്ച് തീര്‍ത്ഥാടന-വിനോദസഞ്ചാര കേന്ദ്രം ഒരുക്കുമെന്ന് കെ കെ ശൈലജ എംഎല്‍എ. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച പുരളിമല ചിത്രപീഠം മടപ്പുരയില്‍ പൂര്‍ത്തീകരിച്ച പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. നടപ്പന്തല്‍, ഓഫീസ്, ശൗചാലയം തുടങ്ങി 65.26 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. മാലൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കരിപ്പായി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നിരവധി പാര്‍ട്ടി പ്രമുഖര്‍ സംബന്ധിച്ചു.
പ്രകൃതി സൗന്ദര്യത്തിൻ്റെ മറ്റൊരു രൂപമായ പുരളിമല, ഒരുകാലത്ത് ചേര രാജ്യത്തിൻ്റെ പ്രധാന കേന്ദ്രമായിരുന്നു. ഹരിശ്ചന്ദ്ര പെരുമാള്‍ രാജാവ് ഒരു കോട്ട പണിതു, അത് പിന്നീട് ഹരിശ്ചന്ദ്ര കോട്ട എന്നറിയപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ ആ ഘടനയുടെ തെളിവുകളൊന്നും കാണാനില്ല. കേരള സിംഹമായ പഴശ്ശിരാജയുമായി ഈ ചരിത്ര സ്ഥലത്തിന് അടുത്ത ബന്ധമുണ്ട്. പഴശ്ശിയുടെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിലുള്ള ആദ്യത്തെ വിപ്ലവ യുദ്ധം ഇവിടെയാണ് നടന്നതെന്ന് പറയപ്പെടുന്നു. കലാപത്തിൻ്റെ ആദ്യ കാലഘട്ടത്തില്‍ പഴശ്ശി ഇവിടെയാണ് താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
advertisement
പറശ്ശിനിക്കടവ് മുത്തപ്പൻ്റെ ആരൂഢ സ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പുരളിമലമഠപ്പുരയെ ഉള്‍ക്കൊള്ളിച്ചുള്ള തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പുരളിമല ടൂറിസം ഭൂപടത്തിലേക്ക്; തീർത്ഥാടന-വിനോദസഞ്ചാര പദ്ധതി എംഎൽഎ കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement