• HOME
 • »
 • NEWS
 • »
 • film
 • »
 • KGF CHAPTER 2 | ആവേശ കൊടുങ്കാറ്റായി റോക്കി ഭായ്; KGF 2 ലെ ആദ്യ ഗാനം 'തൂഫാന്‍ ' പുറത്തിറങ്ങി

KGF CHAPTER 2 | ആവേശ കൊടുങ്കാറ്റായി റോക്കി ഭായ്; KGF 2 ലെ ആദ്യ ഗാനം 'തൂഫാന്‍ ' പുറത്തിറങ്ങി

തൂഫാന്‍ എന്ന് തുടങ്ങുന്ന ഗാനം കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും   ഒരുക്കിയിട്ടുണ്ട്.

 • Share this:
  ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്‍റെ ആദ്യ ഭാഗത്തിന് ശേഷം ചിത്രത്തിന്‍റെ സീക്വല്‍ എന്ന് റിലീസ് ചെയ്യുമെന്ന ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. സിനിമയെ സംബന്ധിക്കുന്ന ഓരോ അപ്ഡേറ്റിലും അത്രയധികം പിന്തുണയാണ് കെജിഎഫിന് ലഭിക്കുന്നത്. കോവിഡ് മൂലം പലതവണ റിലീസ് മാറ്റിയ കെജിഎഫ് രണ്ടാം ഭാഗം ഏപ്രില്‍ 14നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ട്രെയ്ലര്‍ ഈമാസം 27ന് പുറത്തുവിടും.

  റിലീസിന് മുന്നോടിയായി  സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തൂഫാന്‍ എന്ന് തുടങ്ങുന്ന ഗാനം കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും   ഒരുക്കിയിട്ടുണ്ട്.  സാന്‍ഡല്‍വുഡ് സിനിമ വ്യവസായത്തെ കന്നട ഭാഷയ്ക്ക് പുറത്തേക്ക് വഴി വെട്ടുന്നതില്‍ വിജയിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  ഇന്ത്യയില്‍ റിലീസ് കാത്തിരിക്കുന്ന ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ ചിത്രമായ പൃഥ്വിരാജിന്‍റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്  നേടിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യു കണ്ട ശേഷം കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വി ട്വീറ്ററിലൂടെ പറഞ്ഞിരുന്നു. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ പ്രശാന്ത് നീലിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു.

  2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്.  കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

  ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.
  Published by:Arun krishna
  First published: