രാജേഷ് മാധവനും ടീമും; തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഒറിജിനൽ സീരീസ് ‘കാക്കി സർക്കസ്’ റിലീസ് തീയതി
- Published by:meera_57
- news18-malayalam
Last Updated:
നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് 'കാക്കി സർക്കസ്' റിലീസ് തീയതി പ്രഖ്യാപിച്ചു. അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 10 മുതൽ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും. നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്.
'വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിലാണ് എത്തുന്നത്. മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നു.
ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസാണ് അണിയറയിൽ ഒരുങ്ങുന്നത്. കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാസർഗോഡ് എംബസി എന്നീ ഹിറ്റ് സീരിസിന് ശേഷം ഉള്ള ഒറിജിനൽ സീരീസാണ് 'കാക്കി സർക്കസ്'.
advertisement
കോമഡിയും ത്രില്ലറും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ എന്നെ ഏറെ ആവേശഭരിതനാക്കി എന്ന് സീരീസിന്റെ സംവിധായകൻ അമീൻ ബാരിഫ് പറഞ്ഞു. ZEE5 & പ്രൊഡക്ഷൻ നൽകിയ പൂർണ്ണ പിന്തുണയാണ് ഈ സീരീസ് പൂർത്തിയാക്കാൻ തന്നെ സഹായിച്ചത് എന്നും സംവിധായകൻ പറഞ്ഞു.
താൻ ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് 'കാക്കി സർക്കസ്' ചെയ്തിരിക്കുന്നത്. കോമഡിയും ത്രില്ലറും ഒരു പോലെ ചേർത്തിരിക്കുന്ന സീരീസ് പ്രേക്ഷകർ സ്വീകരിക്കും എന്ന് ഉറപ്പാണെന്ന് മുനിഷ്കാന്ത് കൂട്ടിച്ചേർത്തു.
advertisement
'കാക്കി സർക്കസ്' തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിൽ നിന്നും പ്രേക്ഷകരിലേക്ക് ഏപ്രിൽ 10ന് എത്തുകയാണ്.
Summary: ZEE5 has announced the release date of its new original series 'Kaki Circus' in Tamil and Malayalam. The series is written and directed by Amin Barif and produced by Srinidhi Sagar under the banner Rise East Entertainment. The series will start streaming from April 10
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 01, 2026 10:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രാജേഷ് മാധവനും ടീമും; തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഒറിജിനൽ സീരീസ് ‘കാക്കി സർക്കസ്’ റിലീസ് തീയതി








