തുടരും സിനിമയിൽ എന്ത് സൂസു? പ്രകാശ് വര്‍മ എന്ന സംവിധായകനെക്കുറിച്ച് എന്തറിയാം?

Last Updated:

ഒരുകാലത്ത് ഇന്ത്യയെ അതിശയിപ്പിച്ച പരസ്യചിത്രങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമയെന്ന താരം

News18
News18
നടൻ മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം നിർവഹിച്ച ചിത്രം 'തുടരും' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം മുതൽ സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും തിരയുന്നത് സിഐ ജോര്‍ജ് മാത്തനെയാണ്. ചെറു ചിരിയുമായി എത്തി പ്രേക്ഷകരെ വില്ലത്തരത്തിന്റെ മറ്റൊരു ലെവലിൽ എത്തിച്ച കഥാപാത്രമാണ് ജോർജ് സർ. ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമായ പ്രകാശ് വര്‍മയാണ് ജോർജ് എന്ന കഥാപാത്രം മനോഹരമാക്കിയിരിക്കുന്നത്. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നായകനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. ഒരുകാലത്ത് ഇന്ത്യയെ അതിശയിപ്പിച്ച പരസ്യചിത്രങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമയെന്ന താരം.
പരസ്യനിർമാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ്‌ നിർവാണ. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്നാണ് തുടങ്ങുന്നത്. ഹച്ചിനുവേണ്ടി നിർവാണ ചെയ്ത നായക്കുട്ടിയും വോഡഫോണിനുവേണ്ടി ചെയ്ത സൂസു സിരീസും ജനപ്രിയങ്ങളായ പരസ്യങ്ങളായിരുന്നു. വോഡഫോണിന്റെ 'സൂസു' പരസ്യങ്ങള്‍, ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്' പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറി മിൽക്കിനും,
advertisement
ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.
ആലപ്പുഴയില്‍ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ‍ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘ഏഴ് സുന്ദര രാത്രികളുടെ’ നിർമാതാവ് കൂടിയായിരുന്നു.
advertisement
അതേസമയം തുടരും വിജയകരമായി പ്രദർശനം തുടരുകയാണ്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
തുടരും സിനിമയിൽ എന്ത് സൂസു? പ്രകാശ് വര്‍മ എന്ന സംവിധായകനെക്കുറിച്ച് എന്തറിയാം?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement