Padmini | റൊമാന്‍റിക് ഹീറോ ചാക്കോച്ചന്‍ ചിത്രം 'പദ്‍മിനി' വീഡിയോ സോംഗ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ജേക്ക്സ് ബിജോയ് സംഗീതം പകർന്ന് സച്ചിൻ വാര്യർ ആലപിച്ച "പദ്മിനി യേ" എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി. ടിറ്റോ പി പാപ്പച്ചൻ എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്ന് സച്ചിൻ വാര്യർ ആലപിച്ച “പദ്മിനി യേ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ഗണപതി,ആരിഫ് സലിം,സജിൻ ചെറുകയിൽ,ആനന്ദ്മ ന്മഥൻ,ഗോകുലൻ, ജെയിംസ് ഏലിയ മാളവിക മേനോൻ, സീമ ജി നായർ, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.
advertisement
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”. സംഗീതം-ജേക്‌സ് ബിജോയ്,എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി ആർ ഒ-എ എസ് ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 30, 2023 10:34 PM IST