നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പമ്പയാറിൻ പനിനീർ കടവിൽ' ... ഗായിക സിതാരയെ മകൾ കാര്യായിട്ട് പാട്ട് പഠിപ്പിക്കുവാണ്

  'പമ്പയാറിൻ പനിനീർ കടവിൽ' ... ഗായിക സിതാരയെ മകൾ കാര്യായിട്ട് പാട്ട് പഠിപ്പിക്കുവാണ്

  "കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം !!!" എന്ന കുറിപ്പോടെയാണ് ഗായിക മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  • News18
  • Last Updated :
  • Share this:
   മലയാളത്തിലെ മുൻ നിര ഗായിക സിതാര കൃഷ്ണകുമാറിന്റെ പാട്ടുപഠിക്കൽ വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. പാട്ട് മാഷ് മറ്റാരുമല്ല സിതാരയുടെ മകൾ സാവൻ ഋതു എന്ന സായു തന്നെയാണ്. "ആദ്യത്തെ ൽ ഉം രണ്ടാമത്തെ ൻ ഉും" ആണെന്നൊക്കെ അധ്യാപിക പറഞ്ഞു കൊടുക്കുന്നുണ്ട്, പാട്ടിൽ ശ്രദ്ധിക്കാത്ത അമ്മയെ കുഞ്ഞിക്കൈ ചുരുട്ടി വിരട്ടാനും സായുവിന് മടിയില്ല. എന്തായാലും സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനകം സൂപ്പർഹിറ്റാണ്.

   "കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം !!!" എന്ന കുറിപ്പോടെയാണ് ഗായിക മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


   സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള കൊച്ചു പാട്ടുകാരിയാണ് സായു. സിതാരയുടെ പാട്ടുകൾ പാടി നേരത്തേയും സായു ഞെട്ടിച്ചിട്ടുണ്ട്. പുതിയ വീഡിയോയിലും പതിവ് തെറ്റിയില്ല. പുതിയ പാട്ടെന്തായാലും കൊള്ളാം. അമ്മയും മകളും തകർത്തുവെന്നാണ് ആരാധകർ പറയുന്നത്.

   ദിവസങ്ങൾക്ക് മുമ്പ് സായുവും ഗായിക അഭയ ഹിരൺമയിയും സിതാരയുടെ 'മോഹമുന്തിരി' പാടിയതും വൈറലായിരുന്നു.
   malayal
   Published by:Naseeba TC
   First published:
   )}