ഇന്ത്യൻ 2, GOAT, തങ്കലാൻ; 2024ന്റെ രണ്ടാം പകുതിയിൽ കാത്തിരിക്കുന്ന ഗംഭീര തമിഴ് ചിത്രങ്ങൾ

Last Updated:

വരാനിരിക്കുന്ന കുറച്ച് മാസങ്ങളിൽ തുടർച്ചയായി പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പട്ടിക

അധികം ഒച്ചപ്പാടില്ലാത്ത 2024ന്റെ ആദ്യപകുതിക്ക് ശേഷം അടുത്ത കുറച്ച് മാസങ്ങളിൽ തമിഴ് ചിത്രങ്ങൾ അടുത്തടുത്തായി റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന കുറച്ച് മാസങ്ങളിൽ തുടർച്ചയായി പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പട്ടിക ചുവടെ കാണാം:
ഇന്ത്യൻ 2
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ജൂലൈ 12 ന് റിലീസ് ചെയ്യും. 1996 ലെ ക്ലാസിക് ചിത്രം ഇന്ത്യൻ്റെ തുടർച്ചയായ ഇന്ത്യൻ 2, ഒരു പാൻ-ഇന്ത്യൻ റിലീസ് നടത്താൻ പദ്ധതിയിടുന്നു. രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, ഗുൽഷൻ ഗ്രോവർ എന്നിവരും അഭിനയിക്കും. ചിത്രത്തിൻ്റെ ട്രെയ്‌ലർ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു.
രായൺ
ധനുഷിൻ്റെ 50-ാമത്തെ ചിത്രമായ രായൺ ജൂലൈ 26 ന് റിലീസ് ചെയ്യും. ഈ ത്രില്ലർ ചിത്രം ധനുഷ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യ, പ്രകാശ് രാജ്, ദുഷാര വിജയൻ, സന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും അഭിനയിക്കുന്നു.
advertisement
തങ്കലാൻ
പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. ചിത്രത്തിൽ വിക്രം, മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയേൽ കാൽട്രോജിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
GOAT
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അല്ലെങ്കിൽ ഗോട്ട് സെപ്റ്റംബർ 5 ന് റിലീസ് ചെയ്യും. ഇതിൽ ദളപതി വിജയ്, പ്രഭുദേവ എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കളുണ്ടാകും. കൂടാതെ, മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
കങ്കുവ
ശിവ സംവിധാനം ചെയ്ത കങ്കുവയാണ് പട്ടികയിൽ അടുത്തത്. ഈ ആക്ഷൻ ചിത്രം ഒക്ടോബർ 10 ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും. സൂര്യ, ബോബി ഡിയോൾ, ദിഷ പാട്ട്നി, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു എന്നിവർ അഭിനയിക്കുന്നു.
വേട്ടയ്യൻ
രജനികാന്തിൻ്റെ വേട്ടയ്യൻ ഒക്‌ടോബർ 10 ന് റിലീസ് ചെയ്യും. വേട്ടയ്യനും കങ്കുവയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരാധകരിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജയാണ്. അമിതാഭ് ബച്ചൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.
advertisement
വിടാമുയർച്ചി
അജിത് കുമാർ ചിത്രം വിടാമുയർച്ചി ഒക്ടോബർ 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ കൃഷ്ണൻ, റെജീന കസാന്ദ്ര, അർജുൻ സർജ, നിഖിൽ സിദ്ധാർത്ഥ എന്നിവരും അഭിനയിക്കുന്നു.
അമരൻ
ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ആർ. മഹേന്ദ്രനും കമൽഹാസനും ചേർന്ന് നിർമ്മിച്ച ഈ ചിത്രവും ഈ വർഷം തന്നെ റിലീസ് ചെയ്യും.
തഗ് ലൈഫ്
മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. കമൽഹാസനൊപ്പം അദ്ദേഹം തിരക്കഥയെഴുതിയ ചിത്രം. കമൽഹാസൻ, തൃഷ കൃഷ്ണൻ, അഭിരാമി എന്നിവർ അഭിനയിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമാണ്. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ത്യൻ 2, GOAT, തങ്കലാൻ; 2024ന്റെ രണ്ടാം പകുതിയിൽ കാത്തിരിക്കുന്ന ഗംഭീര തമിഴ് ചിത്രങ്ങൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement