എല്ലാ നടന്മാരേയും സംശയ നിഴലിലാക്കിയ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണം; സാന്ദ്ര തോമസ്
- Published by:ASHLI
- news18-malayalam
Last Updated:
കേരള ഫിലിം ചേംബറും സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സാന്ദ്ര തോമസ്
മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലാക്കികൊണ്ട് നിർമ്മാതാവ് ലിസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലുകൾ അനുചിതവും ചട്ടവിരുദ്ധവും ആണെന്ന് സാന്ദ്ര തോമസ്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തരമായി നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നും സാന്ദ്ര.
ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ലിസ്റ്റിൽ സ്റ്റീഫൻ പരസ്യമായി നടത്തിയ ഈ വെളിപ്പെടുത്തൽ സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
ALSO READ: ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതായി സൂചന
തനിക്കുണ്ടായ വ്യക്തിപരമായ വിഷയങ്ങളിൽ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി താൻ മുന്നോട്ടു പോയപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാൻ കാണിച്ച ( ആരോപണങ്ങൾ കോടതിയിൽ നില നിന്നില്ല എങ്കിൽ പോലും) ലിസ്റ്റിനെ പുറത്താക്കുവാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആർജ്ജവം കാണിക്കണം.
advertisement
ഉന്നത ബോഡിയെന്ന നിലയിൽ കേരള ഫിലിം ചേംബറും സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് താൻ അഭ്യർഥിക്കുന്നുവെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിർമ്മാതാവിന്റെ ആരോപണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 03, 2025 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാ നടന്മാരേയും സംശയ നിഴലിലാക്കിയ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണം; സാന്ദ്ര തോമസ്