ലോക ഹൃദയ ദിനത്തില്‍ തലശ്ശേരിക്കാര്‍ക്ക് കൗതുകക്കാഴ്ചയായി ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച്

Last Updated:

ജീവിത ശൈലികളില്‍ മാറ്റം വരുത്തി ഹൃദയാരോഗ്യം സംരക്ഷിക്കണം. ലോക ഹൃദയ ദിനത്തില്‍ ബോധവത്ക്കരണവുമായി ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച്. പ്ലക്കാര്‍ഡുകളേന്തി ജീവനക്കാരും ഡോക്ടർമാരും മാര്‍ച്ചിൽ അണിനിരന്നു.

ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച് 
ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച് 
ലോക ഹൃദയ ദിനത്തില്‍, ആരോഗ്യപൂര്‍ണമായ ഹൃദയത്തിൻ്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് ഇന്‍ഡ്യാന കാര്‍ഡിയാക് സെൻ്ററും തലശ്ശേരി മിഷന്‍ ഹോസ്പിറ്റലും സംയുക്തമായി ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച് നടത്തി. ഹൃദയാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാര്‍ച്ച് തലശ്ശേരിക്കാര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി. രാവിലെ 7 മണിക്ക് ആരംഭിച്ച മാര്‍ച്ച് തലശ്ശേരി അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് പി.ബി. കിരണ്‍ ഐ.പി.എസ്. ഫ്‌ളാഗ് ഓഫ് ചെയ്തു.
കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. മനോജ് കുമാര്‍ പി, ഡോ. കാര്‍ത്തികേയന്‍ ടി, ഡോ. ബിന്ദു, ഡോ. മുംതസിറ അബൂബക്കര്‍, വൈശാഖ് സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ മുന്‍നിരയില്‍ അണിനിരന്നു. മോശം ജീവിതശൈലി ഹൃദയത്തിൻ്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു, ഹൃദ്രോഗത്തിൻ്റെ ആദ്യ സൂചനകള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളേന്തി ഇന്‍ഡ്യാനയിലെയും ടി.എം.എച്ചിലെയും ഡോക്ടര്‍മാരും ജീവനക്കാരും മാര്‍ച്ചില്‍ അനുഗമിച്ചു.
തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ വഴി ലോഗന്‍സ് റോഡില്‍ പ്രവേശിച്ച് മണവാട്ടി ജംഗ്ഷന്‍ വഴി പുതിയ ബസ് സ്‌റാന്‍ഡിലൂടെ തിരിച്ചു ഗുഡ്‌സ് ഷെഡ് റോഡ് വഴി മിഷന്‍ ഹോസ്പിറ്റലില്‍ അവസാനിക്കുകയായിരുന്നു. മാര്‍ച്ചിലുട നീളം വ്യാപാരികളും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും വഴിയൊരുക്കി സഹകരിക്കുന്ന കാഴ്ചയും വേറിട്ടതായി
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ലോക ഹൃദയ ദിനത്തില്‍ തലശ്ശേരിക്കാര്‍ക്ക് കൗതുകക്കാഴ്ചയായി ഹാര്‍ട്ട് ബീറ്റ് മാര്‍ച്ച്
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement