പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ ശ്വേതാ മേനോൻ കരയുകയായിരുന്നെന്ന് മേജർ രവി

Last Updated:

ശ്വേത ഇവിടെ ചെയ്തത് മുഴുവന്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമകളാണെന്നും അല്ലാതെ ബ്ലൂ ഫിലിംസ് അല്ലെന്നും മേജർ രവി പറഞ്ഞു

News18
News18
കൊച്ചി: അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേതാ മേനോനെ പിന്തുണച്ച് മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ നിങ്ങൾ എന്തിനാണ് ശ്വേതയ്ക്കെതിരെ നിൽക്കുന്നതെന്നും മേജർ രവി ചോദിച്ചു.
പരാതിയെ കുറിച്ചുള്ള വാർത്ത അറിഞ്ഞതിന് ശേഷം ശ്വേതയെ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നെന്നും മേജർ രവി പറഞ്ഞു. പരാതി ഉന്നയിക്കുന്നവർ തനിക്ക് 13 വയസ്സുള്ളൊരു മകളുള്ള കാര്യം പോലും മറന്നെന്നും പോക്സോ കേസാണ് തനിക്കെതിരെ കെട്ടിച്ചമയ്ക്കാൻ നോക്കുന്നതെന്ന് ശ്വേത പറഞ്ഞെന്നുമാണ് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.
ശ്വേതയെ കുറിച്ചുള്ള പരാതി കേട്ടപ്പോൾ തമാശയായിട്ടാണ് തോന്നിയത്. അതുപോലെ തന്നെ ശ്വേതയെ വിളിച്ചു ചോദിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അവർ കരയുകയായിരുന്നു. ആ കരച്ചിൽ കേട്ടപ്പോഴാണ് ഇത് എത്രത്തോളം ​ഗൗരവമുള്ളതാണെന്ന് തനിക്ക് മനസിലായെന്നും മേജർ രവി പറഞ്ഞു. 'രവിയേട്ടാ എനിക്ക് 13 വയസുള്ളൊരു പെൺകുട്ടിയുണ്ട്, ഈ പറയുന്നവര്‍ ആരെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നെ പോക്‌സോ കേസിലാണ് കുടുക്കാന്‍ നോക്കുന്നത്' എന്നാണ് ശ്വേത തന്നോട് പറഞ്ഞതെന്നും മേജർ‌ രവി പറയുന്നു.
advertisement
​ഗർഭവും പ്രസവവും ഒക്കെയാണ് വീഡിയോ എടുത്തതെന്ന് പറഞ്ഞാൽ, ഇവിടെ യൂട്യൂബ് തുറന്നാൽ അതൊക്കെയും ചെയ്യുന്നുണ്ട്. അതിന്റെയൊക്കെ പേരിൽ അവർ പ്രശസ്തരുമായിട്ടുണ്ട്. അതൊന്നും നിങ്ങള്‍ക്ക് പ്രശ്‌നമില്ല എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ ആ സ്ത്രീയെ ലക്ഷ്യമിടുകയായിരുന്നെന്നത് വ്യക്തമാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ മത്സരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ എന്താണ് ഇത്ര വലിയ പ്രശ്‌നമെന്നും മേജർ രവി ചോദിച്ചു.
ശ്വേതയ്ക്ക് ഇവിടെ ശക്തമായൊരു പശ്ചാത്തലമുണ്ടെന്നും ഇനിയെങ്കിലും ഇതുപോലെയുള്ള കൂലിപ്പട്ടാളങ്ങൾ കേസ് കൊടുക്കാൻ പോകുന്നതിന് മുന്നെ, പത്ത് പ്രാവശ്യമെങ്കിലും ചിന്തിക്കണം. ഒരു കലാകാരി എന്ന നിലയില്‍ ശ്വേത ഇവിടെ ചെയ്തത് മുഴുവന്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമകളാണ്. അല്ലാതെ ബ്ലൂ ഫിലിംസ് അല്ല. പത്ത് വര്‍ഷത്തിന് മുമ്പുള്ള സിനിമ ഇപ്പൊ പൊക്കിയെടുത്ത് വരണമെങ്കില്‍ അതിനര്‍ഥം വ്യക്തിപരമായ പകവീട്ടലാണ് നടക്കുന്നതെന്നും മേജർ രവി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ ശ്വേതാ മേനോൻ കരയുകയായിരുന്നെന്ന് മേജർ രവി
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement