നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടി നമിത കിണറ്റിലായ വാർത്തകൊണ്ട് ശ്രദ്ധേയമായ 'ബൗ വൗ' ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

  നടി നമിത കിണറ്റിലായ വാർത്തകൊണ്ട് ശ്രദ്ധേയമായ 'ബൗ വൗ' ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

  Making video of Namitha movie Bow Wow is out | നമിതയുടെ 'ബൗ വൗ' ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

  ബൗ വൗ സിനിമയിൽ നമിത

  ബൗ വൗ സിനിമയിൽ നമിത

  • Share this:
   എസ്. നാഥ് ഫിലിംസ്, നമിത ഫിലിം ഫാക്ടറി എന്നീ ബാനറിൽ സുഭാഷ് എസ്. നാഥ്, നമിത എന്നിവർ ചേർന്ന് നിർമ്മിച്ച് ആർ. എൽ. രവിയും, മാത്യു സക്കറിയയും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബൗ വൗ' എന്ന ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

   അഞ്ചു ഭാഷകളിലായി ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സിനിമ സെൻസർ ഘട്ടത്തിലാണ്. ഇപ്പോൾ സിംഹള ഭാഷയിലേക്ക് മൊഴിമാറ്റം നടക്കുന്നു. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം കഴിഞ്ഞു.

   തമിഴ്, കന്നട, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ഇന്ത്യക്കകത്തും ചിത്രം ഒരുങ്ങിക്കഴിഞ്ഞു. സെൻസർ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബ്ലോഗറുടെ വേഷത്തിൽ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. കൃഷ്ണ നിര്‍വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. (വീഡിയോ ചുവടെ)   എഡിറ്റര്‍- അനന്തു എസ്. വിജയന്‍, കല- അനില്‍ കുമ്പഴ, ആക്ഷൻ- ഫയര്‍ കാര്‍ത്തിക്, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.

   Also read: മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി; പൂജയോട് കൂടി ആരംഭം

   നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ വിവരം അറിയിച്ചത്. 2009 ൽ റിലീസ് ചെയ്ത റെഡ് ചിലീസ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ- ഷാജി കൈലാസ് ചിത്രം.

   1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ ചിത്രം മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി.

   ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു.
   Published by:user_57
   First published:
   )}