Swargam | നായികാ നായകന്മാരായി അനന്യ, അജു വർഗീസ്; 'സ്വർഗം' ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
അനന്യ, അജു വർഗീസ് എന്നിവർ നായികാ നായകന്മാർ ആകുന്ന 'സ്വർഗം' സിനിമയ്ക്കു തുടക്കമായി
അനന്യ (Ananya), അജു വർഗീസ് (Aju Varghese) എന്നിവർ നായികാ നായകന്മാർ ആകുന്ന 'സ്വർഗം' സിനിമയ്ക്കു തുടക്കമായി. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമ ഒരുക്കിയ റെജീസ് ആന്റണി സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയുടെ ലോഞ്ചിങ് എറണാകുളത്തു നടന്നു. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി തിരി തെളിച്ച് ലോഞ്ചിങ് കർമ്മത്തിന് നേതൃത്വം നൽകി.
മാർ ജോസഫ് പാംപ്ലാനി സക്രിപ്റ്റ് ആശീർവദിച്ച് സംവിധായകൻ റെജീസ് ആന്റണിക്ക് കൈമാറി. മാർ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ പാലാ എംഎൽഎ മാണി സി. കാപ്പൻ, കേബിൾ ടിവി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, പ്രൊഡ്യൂസേഴ്സ് ടീം, സംവിധായകർ, ഫാ. ആന്റണി വടക്കേക്കര എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പാലാ എംഎൽഎ മാണി സി കാപ്പനും മാർ ജോസഫ് പാംപ്ലാനിയും ചേർന്ന് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു.
സംഗീത സംവിധായകൻ മോഹൻ സിത്താരയും പങ്കെടുത്തു. പ്രൊഡ്യൂസർ ലിസി കെ. ഫെർണാണ്ടസ് ചടങ്ങിനെത്തിയവർക്ക് സ്വാഗതവും സംവിധായകൻ റെജീസ് ആന്റണി നന്ദിയും പറഞ്ഞു. മാണി സി. കാപ്പൻ, പ്രവീൺ മോഹൻ, ഫാ ആന്റണി വടക്കേക്കര, തിരക്കഥാകൃത്ത് എ.കെ. സന്തോഷ്, ആർട്ടിസ്റ്റ് രാജേഷ് പറവൂർ, പുടശനാട് കനകം, എഡിറ്റർ ഡോൺ മാക്സ് തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
advertisement
പിആർഒ - വാഴൂർ ജോസ്, എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - ഒബ്സ്ക്യൂറ എന്റര്‍മെയിന്‍ന്റ്സ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 06, 2024 12:22 PM IST