യുദ്ധസമാനം, ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമ കാണുന്ന ദൃശ്യ വിസ്മയമാകുമോ 'കാന്താര'? ട്രെയ്‌ലർ ഇതാ

Last Updated:

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്‌, അദ്ദേഹം തന്നെ നായകവേഷം ചെയ്ത 'കാന്താര - ചാപ്റ്റർ 1' ട്രെയ്‌ലർ പൃഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്‌തു

ഋഷഭ് ഷെട്ടി കാന്താര
ഋഷഭ് ഷെട്ടി കാന്താര
ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്‌, അദ്ദേഹം തന്നെ നായകവേഷം ചെയ്ത 'കാന്താര - ചാപ്റ്റർ 1' ട്രെയ്‌ലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര ചാപ്റ്റർ 1 ട്രെയ്‌ലർ നന്മ-തിന്മ സംഘർഷത്തിൻറെ സൂചന നൽകുന്നു.
ഋഷഭ് ഷെട്ടി തന്നെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന ചാപ്റ്റർ 1 പതിപ്പിൽ അദ്ദേഹത്തിന് പുറമേ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താരനിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപിന്റെ ക്യാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥ് ആണ്. ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യുന്നത് വിനേഷ് ബംഗ്ലാനും. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ൻറെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിൻറെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
advertisement
2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഹോംബാലെ ഫിലിംസ് പുറത്തുവിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 M ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര ചാപ്റ്റർ 1ലുള്ള ആരാധകരുടെ പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
advertisement
നീണ്ട മൂന്ന് വർഷം എടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൻറെ ട്രെയ്‌ലർ പ്രദർശനത്തിനെത്തുമ്പോൾ, അതിൽ നിന്നും ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിയാൻ പ്രേക്ഷകർ തികഞ്ഞ ആവേശത്തിലാണ്. ഐമാക്സ് സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും പ്രദാനം ചെയ്യുക എന്ന് അണിയറയിൽ നിന്നുള്ള വിവരം. ഋഷഭ് ഷെട്ടിയുടെ സംവിധാനവും, ഹോംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ഐമാക്സ് അനുഭവങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കാം.
advertisement
കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ആൻഡ് അഡ്വെർടൈസിങ് -ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് പി ആർ - ക്യാറ്റലിസ്റ്റ്.
Summary: Watch the Malayalam trailer for Kantara A Legend Chapter-1, the film starring Rishab Shetty in the lead role
മലയാളം വാർത്തകൾ/ വാർത്ത/Film/
യുദ്ധസമാനം, ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമ കാണുന്ന ദൃശ്യ വിസ്മയമാകുമോ 'കാന്താര'? ട്രെയ്‌ലർ ഇതാ
Next Article
advertisement
OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിൽ ഇതാ വീണ്ടും : ഏറ്റവും പുതിയ F31 Series ഉം Reno14 ഉം വാങ്ങൂ, ₹10 ലക്ഷം സ്വന്തമാക്കാൻ അവസരം നേടൂ!
OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിൽ ഇതാ വീണ്ടും : ഏറ്റവും പുതിയ F31 Series ഉം Reno14 ഉം വാങ്ങൂ
  • OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 31 വരെ നടക്കും.

  • പുതിയ F31 Series, Reno14 Series എന്നിവ സീറോ ഡൗൺ പേയ്‌മെന്റിൽ വാങ്ങാം.

  • My OPPO Exclusive Diwali Raffle-ൽ 10 ഷോപ്പർമാർക്ക് ₹10 ലക്ഷം ക്യാഷ് പ്രൈസ് ലഭിക്കും.

View All
advertisement