ചെന്നൈ: പേരൻപിലെ അഭിനയത്തിന് മികച്ച നടനുള്ള ന്യൂസ് 18 തമിഴ്നാട് മഗുഡം പുരസ്ക്കാരം മമ്മൂട്ടിക്ക്. പേരൻപ് ഒരുക്കിയ ചെയ്ത റാം ആണ് മികച്ച സംവിധായകൻ. കനാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ രാജേഷാണ് മികച്ച നടക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമലഹാസനാണ് മമ്മൂട്ടിക്ക് പുരസ്ക്കാരം സമ്മാനിച്ചത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക വൈകാരികാവസ്ഥയിലുള്ള പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് പേരൻപിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഏറെ നിരൂപകപ്രശംസ നേടിയതായിരുന്നു പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം. സാധനയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിട്ടത്.
ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റ് താരമായി വളർന്നുവരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന കനായിൽ ശ്രദ്ധേയമായ അഭിനയമാണ് ഐശ്വര്യ രാജേഷ് കാഴ്ചവെച്ചത്. ശിവകാർത്തികേയനാണ് ചിത്രം നിർമ്മിച്ചത്.
ഗായിക സുധ രഘുനാഥൻ, ഡി ജയകുമാർ, ജയരാജൻ, നടി ഗൌതമി, കറു പളനിയപ്പൻ, സുരേഷ് മഹാലിംഗം, വസന്തബാലൻ, യുഗഭാരതി എന്നിവർ ഉൾപ്പെട്ട ജ്യൂറിയാണ് പുരസ്ക്കാരജേതാക്കളെ നിശ്ചയിച്ചത്.
വിജയ് സേതുപതി, ഖുഷ്ബൂ സുന്ദർ, ഗൌതമി തുടങ്ങി നിരവധി പ്രമുഖർ പുരസ്ക്കാരവിതരണ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.