Mammootty | മമ്മൂട്ടി ഈസ് ബാക്ക്; ഏഴു മാസങ്ങൾക്ക് ശേഷം മാസ് ലുക്കിൽ വിമാനത്താവളത്തിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങിയെത്തിയെന്നാണ് മമ്മൂട്ടി കുറിച്ചത്
ചെന്നൈ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളികൾ കേൾക്കാൻ കൊതിച്ച ആ വാർത്ത ഇതാ എത്തി. മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി അദ്ദേഹം ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.
ഏഴു മാസങ്ങളോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയുടെ ഈ മടങ്ങിവരവ്. ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയായിരുന്നു താരം സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ മാസമാണ് മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ നിർമ്മാതാവ് ആന്റോ ജോസഫും ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഹൈദരാബാദിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. 369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാർ സ്വയം ഓടിച്ചാണ് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സൺ ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ താരം, ക്യാമറകൾക്കുനേരെ കൈവീശിക്കാണിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.
advertisement
സിനിമയിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷം മമ്മൂട്ടിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങിയെത്തി. ഞാൻ ഇല്ലാതിരുന്ന സമയത്ത് എന്നെ ശ്രദ്ധിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.'- എന്നാണ് മമ്മൂട്ടി കുറിച്ചത്.
'പാട്രിയറ്റി'ന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. തുടർന്ന് ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.
17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും അഭിനയിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 30, 2025 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | മമ്മൂട്ടി ഈസ് ബാക്ക്; ഏഴു മാസങ്ങൾക്ക് ശേഷം മാസ് ലുക്കിൽ വിമാനത്താവളത്തിൽ