advertisement

'കുറേക്കാലം എനിക്ക് മണം കിട്ടുമായിരുന്നില്ല, ഇപ്പോൾ തിരിച്ചു കിട്ടി'; മമ്മൂട്ടി

Last Updated:

മഹേഷ് നാരായണൻ ഒരുക്കുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.

News18
News18
തിരുവനന്തപുരം: മണം തിരിച്ചറിയാനുള്ള ശേഷി കുറച്ചുനാളത്തേക്ക് നഷ്ടപ്പെട്ടിരുന്നെന്നും എന്നാൽ ഇപ്പോൾ അത് തിരിച്ചുലഭിച്ചെന്നും വെളിപ്പെടുത്തി നടൻ മമ്മൂട്ടി. കാഴ്ചയും കേൾവിയും ശ്വാസമെടുക്കാനുള്ള കഴിവും കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ ഒരു പഴയ സംഭവവും മമ്മൂട്ടി അനുസ്മരിച്ചു. ഒരിക്കൽ ഷൂട്ടിങ്ങിനിടെ കേൾവി പരിമിതിയുള്ള ഒരാൾക്ക് താൻ ഒരു ശ്രവണ സഹായി വാങ്ങി നൽകിയിരുന്നു. എന്നാൽ ശബ്ദം എന്താണെന്ന് അതുവരെ അനുഭവിക്കാത്ത ആ വ്യക്തിക്ക് പുതിയ മാറ്റം താങ്ങാനായില്ല. കേൾവി തുടങ്ങിയതോടെ അനുഭവപ്പെട്ട ശബ്ദങ്ങളുടെ ലോകം അദ്ദേഹത്തിന് ഒരു ഭീകരാവസ്ഥ പോലെയാണ് തോന്നിയത്. അതോടെ അയാൾ അത് എറിഞ്ഞുകളഞ്ഞെന്നും പിന്നീട് ഒരിക്കലും ഉപയോഗിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മനുഷ്യനെ സംബന്ധിച്ച് കാഴ്ചയും കേൾവിയുമാണ് ഏറ്റവും പ്രധാനം. മണമില്ലെങ്കിലും ശ്വാസം എടുക്കാൻ സാധിക്കും. ഒരു ഘട്ടത്തിൽ തനിക്ക് മണം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ആ ശേഷി പതിയെ തിരിച്ചു കിട്ടിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം മഹേഷ് നാരായണൻ ഒരുക്കുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന് ഫഹദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, നയൻ‌താര തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'കുറേക്കാലം എനിക്ക് മണം കിട്ടുമായിരുന്നില്ല, ഇപ്പോൾ തിരിച്ചു കിട്ടി'; മമ്മൂട്ടി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement