Dominic And The Ladies Purse: വിജയത്തിളക്കത്തിൽ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'; സക്സസ് ടീസർ പുറത്ത്

Last Updated:

ജനുവരി 23 ന് റിലീസായ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്

News18
News18
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. ജനുവരി 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയ സിനിമ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ചില രസകരമായ രംഗങ്ങളും പ്രധാന രംഗങ്ങളും കോർത്തിണക്കിയതാണ് ടീസർ.
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്ടീവ്സ് എന്ന ഏജൻസി നടത്തുന്ന സി ഐ ഡൊമിനിക് ആയി മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് ആയ വിഘ്നേഷ് ആയി ഗോകുൽ സുരേഷും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം, അതീവ രസകരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. മമ്മൂട്ടി എന്ന നടൻ്റെ വ്യത്യസ്തമായ ഭാവവും പ്രകടനവും തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണം. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം രചിച്ചത്, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി - ഗോകുൽ സുരേഷ് ടീമിൻ്റെ സരസമായ രംഗങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.
advertisement
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dominic And The Ladies Purse: വിജയത്തിളക്കത്തിൽ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'; സക്സസ് ടീസർ പുറത്ത്
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement