നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bigg Boss Malayalam Season 3 | ബിഗ് ബോസ് വിജയ കിരീടം ചൂടി മണിക്കൂട്ടന്‍; സായ് വിഷ്ണു റണ്ണര്‍ അപ്പ്

  Bigg Boss Malayalam Season 3 | ബിഗ് ബോസ് വിജയ കിരീടം ചൂടി മണിക്കൂട്ടന്‍; സായ് വിഷ്ണു റണ്ണര്‍ അപ്പ്

  മൂന്നാം സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ക്കുള്ള അവാര്‍ഡ് ഗ്രാന്‍ഡ് ഫിനാലെയുടെ ആദ്യം തന്നെ മണിക്കുട്ടന്‍ നേടി.

  മണിക്കുട്ടന്‍, സായ് വിഷ്ണു

  മണിക്കുട്ടന്‍, സായ് വിഷ്ണു

  • Share this:
   കാത്തിരിപ്പുകള്‍ക്ക് വിരമമായി ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. എല്ലാവരും പ്രതീക്ഷിച്ചതുപൊലെ തന്നെ ബിഗ് ബോസ് മൂന്നിന്റെ വിജയ കിരീടം മണിക്കുട്ടന്‍ നേടി. മത്സരങ്ങളുടെ അവസാനങ്ങളില്‍ പ്രേക്ഷക പിന്തുണ കൂടിയ സായി വിഷ്ണു റണ്ണര്‍ അപ്പായി.

   കോവിഡ് വ്യാപനം മൂലം ഷോ അവസാനിക്കുമ്പോള്‍ മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍.

   മൂന്നാം സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ക്കുള്ള അവാര്‍ഡ് ഗ്രാന്‍ഡ് ഫിനാലെയുടെ ആദ്യം തന്നെ മണിക്കുട്ടന്‍ നേടി.  പ്രേക്ഷക പിന്തുണ തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

   ബിഗ് ബോസ് സീസണ്‍ മൂന്നില്‍ ഗെയിമര്‍ ഓഫ് ദ സീസണ്‍ ആയി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. ഡ്രീമര്‍ ഓഫ് ദ സീസണ്‍ സായ് വിഷ്ണു, ചാമര്‍ ഓഫ് ദ സീസണ്‍ റംസാന്‍, എനര്‍ജെയ്‌സര്‍ ഓഫ് ദ സീസണ്‍ ഡിംപിള്‍ ഭാല്‍ എന്നിങ്ങനെയാണ് മറ്റു അവാര്‍ഡ് നേടിയവര്‍

   ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുര്‍ഗകൃഷ്ണന്‍ , സാനിയ അയ്യപ്പന്‍ , ടിനിടോം , പ്രജോദ് കലാഭവന്‍ , ധര്‍മജന്‍, ആര്യ, വീണ നായര്‍ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലുണ്ടായി.

   കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന്. തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19ന് ഷോ അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായി മൂന്നാം സീസണില്‍ അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}