advertisement

വയസ് 93; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനായി മാറിയ LIC ഏജൻ്റ്

Last Updated:
സോണാലിക ഗ്രൂപ്പിന്റെ ഉടമയും ചെയർമാനുമായ ലച്ച്മാൻ ദാസ് ഇന്ത്യയിലെ 82-ാമത്തെ ധനികനാണ്.
1/7
 വയസ് വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനായ എൽഐസി ഏജന്റ് ലച്ച്മാൻ ദാസ്. കഷ്ടപ്പാടിനും അധ്വാനത്തിനുമപ്പുറും ജീവിതത്തിൽ അസാധാരണ വിജയം കൈവരിച്ച വ്യക്തിയാണ് പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ ലച്ച്മാൻ ദാസ്. പലരും 60-ാം വയസിൽ വിശ്രമജീവിതത്തിലേക്ക് മടങ്ങുമ്പോൾ 93-ാമത്തെ വയസിലും തന്റെ വിജയ​ഗാഥ തുടരുകയാണ് അദ്ദേഹം.

2/7
 സോണാലിക ഗ്രൂപ്പിന്റെ ഉടമയും ചെയർമാനുമായ ലച്ച്മാൻ ദാസ് ഇന്ത്യയിലെ 82-ാമത്തെ ധനികനാണ്. 2.31 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹം ട്രാക്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും നാഷണൽ കൗൺസിൽ ഓഫ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയിലെ അംഗവുമായിരുന്നു.

3/7
 93-ാം വയസിൽ 2024-ലെ ഫോർബ്സ് ബില്യണേഴ്സ് പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനായി മാറി. ഈ ബഹുമതി മുമ്പ് 2023-ൽ അന്തരിച്ച കേശുബ് മഹീന്ദ്രയ്ക്കായിരുന്നു. 60 വയസിന് ശേഷമാണ് ലച്ച്മാൻ തന്റെ ബിസിനസ് ആരംഭിച്ചുവെന്നതാണ് ഈ വിജയ​ഗാഥയിൽ ഏറ്റവും വിസ്മയിപ്പിക്കുന്നത്.

4/7
 1955ൽ ഒരു സാധാരണ എൽ.ഐ.സി ഏജന്റായി ജീവിതം ആരംഭിച്ച ലച്ച്മാൻ ആ കാലഘട്ടത്തിലെ പല മിഡിൽക്ലാസ് കുടുംബങ്ങളെപോലെ ചെറിയ സമ്പാദ്യത്തെ മാത്രം ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഒരു കഠിനാധ്വാനി മാത്രമല്ല, മികച്ച അക്കാദമിക് കഴിവുകളുള്ള വ്യക്തിയുമായിരുന്നു. സർക്കാർ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, ഉർദുവിലും ഇംഗ്ലീഷിലും പി.ജി പഠനം പൂർത്തിയാക്കി, എം.എ ഇംഗ്ലീഷിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. വിദ്യാഭ്യാസത്തിലെ ഈ ഉറച്ച അടിസ്ഥാനം അദ്ദേഹത്തിന്റെ ജീവിതശൈലിയെയും ബിസിനസ് സമീപനത്തെയും ശക്തമായി സ്വാധീനിച്ചു.

5/7
 വിജയത്തിലേക്ക് ഉയരുന്നതിന് മുമ്പ് ലച്ച്മാന് വലിയൊരു തിരിച്ചടിയും നേരിടേണ്ടിവന്നിരുന്നു. കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന ഒരു സഹവ്യവസായത്തിൽ തന്റെ സമ്പാദ്യം നിക്ഷേപിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്നെങ്കിലും, അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. വീണ്ടും താഴ്ചയിൽ നിന്ന് കൂടുതൽ ശക്തിയായി മുകളിലേക്ക് ഉയരാൻ അദ്ദേഹം തീരുമാനിച്ചു

6/7
 1996-ൽ വിരമിച്ചതിന് ശേഷമാണ്‘സോണാലിക ഗ്രൂപ്പ്’ ആരംഭിച്ചത്. ഈ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി മാറി. ചെറിയ സംരംഭമായി തുടങ്ങിയത് ഇന്ന് വലിയൊരു വ്യവസായ സാമ്രാജ്യമായി വളർന്നു. സോണാലിക ഗ്രൂപ്പിന് ഇന്ന് നിരവധി രാജ്യങ്ങളിൽ നിർമ്മാണ യൂണിറ്റുകളുണ്ട്, 120-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ലച്ച്മാന്റെ ജന്മനാടായ ഹോഷിയാർപൂരിലാണ് സോണാലിക ഗ്രൂപ്പിന്റെ പ്രധാന പ്ലാന്റ് പ്രവർത്തിക്കുന്നത്.

7/7
 വിജയത്തിന് പ്രായപരിധിയില്ലെന്ന് ലച്ച്മാന്റെ ജീവിതം തെളിയിക്കുകയാണ്. യുവാക്കൾ‌ക്ക് എന്നും പ്രചോദനകരമാണ് ലച്ച്മാന്റെ ജീവിതനൗ​ഗ. ഏകദേശം 4.8 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ഇന്ന് ഇന്ത്യയിലെ പ്രമുഖ ശതകോടീശ്വരന്മാരിൽ ഒരാളായി നിലകൊള്ളുകയാണ്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement