'ഗുണ്ടകൾക്ക് പോലും ക്വട്ടേഷൻ എടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്, നമുക്കതില്ല'; ആവേശം നിറച്ച് നായാട്ട് ട്രയിലർ
Last Updated:
മേക്കപ്പ് റോണക്സ് സേവ്യർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നായാട്ടിന്റെ ട്രയിലർ പുറത്തിറക്കി. ചിത്രം ഏപ്രിൽ എട്ടിന് തിയ്യറ്ററുകളിൽ എത്തും.
ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്. ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രയിലർ ഇതിനോടകം തന്നെ അനേകർ പങ്കുവെച്ചു.
ചിത്രത്തിന്റെ പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സർവൈവൽ ത്രില്ലർ സാധ്യത നിലനിർത്തുന്ന നായാട്ട്, മാർട്ടിൻ പ്രക്കാട്ടിന്റെ അഞ്ചു വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. അതിജീവനവും രാഷ്ട്രീയവും കൂടി കലർത്തിയ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
advertisement
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നീ ശക്തരായ അഭിനേതാക്കൾ കൂടി ഒന്നിക്കുമ്പോൾ ചിത്രം നൽകുന്ന പ്രതീക്ഷ ചെറുതല്ല.
advertisement
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജിച്ച മഹേഷ് നാരായൺ ആണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, സൗണ്ട് ഡിസൈനിങ് - അജയൻ അടട്ട്, വസ്ത്രാലങ്കാരം - സമീറ സനീഷ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
advertisement
മേക്കപ്പ് റോണക്സ് സേവ്യർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2021 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഗുണ്ടകൾക്ക് പോലും ക്വട്ടേഷൻ എടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്, നമുക്കതില്ല'; ആവേശം നിറച്ച് നായാട്ട് ട്രയിലർ