മാധ്യമ വിചാരണയ്ക്കെതിരെ രാകുൽ പ്രീത്; കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

Last Updated:

മാധ്യമ വിചാരണയ്ക്കെതിരെ രാകുൽ പ്രീത് നൽകിയ ഹർജിയിലാണ് കോടതി നടപടി

നടി രാകുൽ പ്രീതിനെതിരെ നടക്കുന്ന മാധ്യമവിചാരണയിൽ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസാർ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേർസ് അസോസിയേഷനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി രാകുൽ പ്രതീന്റേയും സാറ അലിഖാന്റേയും പേര് നാർകോടിക്സ് ബ്യൂറോയ്ക്ക് മൊഴി നൽകിയതായി വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ, രണ്ട് നടിമാർക്കെതിരേയും സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് രാകുൽ പ്രീത് കോടതിയെ സമീപിച്ചിത്. ടെലിവിഷൻ റെഗുലേഷൻസ്​ പ്രകാരം ചാനലുകൾ റിപ്പോർട്ടുകൾ നിയന്ത്രിക്കണമെന്നും രാകുൽ പ്രീത്​ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ മാധ്യമങ്ങളിലൂടെ നടക്കുന്നത് വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് എതിരാണെന്ന് നടിയുടെ ഹർജിയിൽ പറയുന്നു. ഇതിലാണ് നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്​ടോബർ അഞ്ചിന്​ കേസ്​ വീണ്ടും പരിഗണിക്കുമെന്നും അതിന്​ മുമ്പ്​ നിലപാട്​ അറിയിക്കണമെന്നും കോടതി അറിയിച്ചു.
advertisement
You may also like: കുട്ടിക്കാലം മുതൽ ഇന്നുവരെ; പ്രധാനമന്ത്രി മോദിയുടെ അപൂർവമായ 50ലേറെ ചിത്രങ്ങൾ
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിലാണ് റിയ ചക്രബർത്തിയും സഹോദരനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്.
സാറ അലിഖാനും രാകുൽ പ്രീതും ഫാഷൻ ഡിസൈനർ സൈമൺ കമ്പാത്തയും അടക്കമുള്ളവർ ലഹരി ഉപയോഗിച്ചതായി റിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നായിരുന്നു വാർത്ത പ്രചരിച്ചത്. ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക നാർകോട്ടിക്സ് ബ്യൂറോ തയ്യാറാക്കിയെന്നും വാർത്ത വന്നു.
advertisement
You may also like: യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് സംശയം
എന്നാൽ ബോളിവുഡിലെ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്ന് എൻസിബി ഡയറക്ടർ കെപിഎസ് മൽഹോത്ര വ്യക്തമാക്കി. നേരത്തേ, ലഹരി മരുന്ന് വിതരണക്കാരുടേയും വിൽപ്പന നടത്തുന്നവരുടേയും ലിസ്റ്റാണ് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാകുലിനും സാറയ്ക്കുമെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധവുമായി താരങ്ങളും രംഗത്തെത്തിയിരുന്നു. #Sorry Sara  #SorryRakul ഹാഷ്ടാഗുകൾ സോഷ്യൽമീഡിയയിൽ ട്രെന്റിങ് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മാധ്യമ വിചാരണയ്ക്കെതിരെ രാകുൽ പ്രീത്; കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
Next Article
advertisement
നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
  • ഇന്ത്യൻ കോഫി ബോർഡിന്റെ പി.ജി. ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.

  • കോഫി കള്‍ട്ടിവേഷന്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ്, ക്വാളിറ്റി ഇവാല്യുവേഷന്‍ എന്നിവ പഠിപ്പിക്കും.

  • 1500 രൂപ അപേക്ഷാ ഫീസ് അടച്ച് സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം, അഭിമുഖം ഒക്ടോബർ 2, 3 തീയതികളിൽ.

View All
advertisement