'സോറി സാറ, സോറി രാകുൽ'; സാറ അലിഖാനോടും രാകുൽ പ്രീതിനോട് സോറി പറഞ്ഞ് സാമന്ത അക്കിനേനി

Last Updated:

തെറ്റായ റിപ്പോർട്ടിന് രണ്ട് അഭിനേതാക്കളോടും സോഷ്യൽ മീഡിയയിൽ വ്യാപകമായി ക്ഷമ ചോദിച്ചിരിക്കുകയാണ്. #SorryRakul #SorrySara ട്രെന്റിംഗ് ആയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ സാറ അലിഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകൾ വാർത്തകളിൽ നിറഞ്ഞത്. അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയിൽ 25 ഓളം ബോളിവുഡ് താരങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ ഉൾപ്പെട്ട പേരുകളാണ് സാറയുടേതും രാകുലിന്റേതുമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.
അതേസമയം ഈ വാര്‍ത്തകൾ നാർകോട്ടിക്സ് വിഭാഗം നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കാൻ ബോളിവുഡ് താരങ്ങളുടെ പേരുകളൊന്നുതന്നെ തയ്യാറാക്കിയിട്ടില്ലെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെപിഎസ് മൽഹോത്ര പറഞ്ഞതായി ഫ്രീപ്രസ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ തെറ്റായ റിപ്പോർട്ടിന് രണ്ട് അഭിനേതാക്കളോടും സോഷ്യൽ മീഡിയയിൽ വ്യാപകമായി ക്ഷമ ചോദിച്ചിരിക്കുകയാണ്. #SorryRakul #SorrySara  ട്രെന്റിംഗ് ആയിട്ടുണ്ട്.
ഇതിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റഗ്രാമിൽ സാമന്തയും ക്ഷമ ചേദിച്ചിരിക്കുന്നത്. വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് #SorryRakul #SorrySara എന്ന് കുറിച്ചിരിക്കുകയാണ് സാമന്ത. രാകുൽ പ്രീത് സിംഗിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
advertisement
ശനിയാഴ്ച ടൈംസ് നൗവാണ് സാറയും രാകുൽ പ്രീതും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി റിയ വെളിപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തത്. സുശാന്തിന്റെ ലോണവാല ഫാം ഹൗസിൽവെച്ച് തനിക്കൊപ്പമാണ് ഇവർ മയക്കുമരുന്ന് ഉപയോഗിച്ചതെന്നാണ് റിയ പറഞ്ഞതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ താരങ്ങളുടെ പേര് സമൂഹമാധ്യമങ്ങളിൽ സജീവമാവുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'സോറി സാറ, സോറി രാകുൽ'; സാറ അലിഖാനോടും രാകുൽ പ്രീതിനോട് സോറി പറഞ്ഞ് സാമന്ത അക്കിനേനി
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement