ലഹരി ഉപയോഗം; റിയ ചക്രബര്‍ത്തിക്ക് പിന്നാലെ നടിമാരായ സാറാ അലി ഖാനും രാകുല്‍ പ്രീതും സംശയനിഴലിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ തന്‍റെ പേര് പലതവണ വലിച്ചിഴയ്ക്കപ്പെട്ടിട്ടും സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.. ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗം എന്ന ആരോപണവും താരത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
advertisement
advertisement
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡ് താരങ്ങളിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾക്ക് വഴി വച്ചത്. കേസിൽ മുഖ്യ ആരോപണ വിധേയയായ റിയയെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തില്‍ ഇവർ മയക്കു മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് താരത്തെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
advertisement
advertisement
advertisement
സുശാന്തിന്‍റെ മരണത്തിന് ശേഷം വാർത്തകളിൽ നിറഞ്ഞ മറ്റൊരു താരം സാറാ അലി ഖാനാണ്. സുശാന്തും സാറയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വേർപിരിഞ്ഞുവെന്നുമുള്ള സുശാന്തിന്‍റെ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ ഏറെ ചർച്ചകള്‍ക്ക് വഴി വച്ചിരുന്നു. സാറയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കേദാർനാഥിലെ നായകനായിരുന്നു സുശാന്ത്.
advertisement
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെയും മുൻ കാല നടി അമൃത സിംഗിന്‍റെയും മകളാണ് സാറ. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ തന്‍റെ പേര് പലതവണ വലിച്ചിഴയ്ക്കപ്പെട്ടിട്ടും സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.. ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗം എന്ന ആരോപണവും താരത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.