ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ 100 ദിവസത്തിൽ ഈടാക്കിയത് നൂറ് കോടി രൂപ

Last Updated:

ഓഗസ്റ്റില്‍ മാത്രം ടിക്കറ്റിലാതെ യാത്ര ചെയ്ത 2.8 ലക്ഷം പേരെയാണ് ട്രെയിനുകളിലെ ടിക്കറ്റ് ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ പിടികൂടിയത്

News18
News18
മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത 17.2 ലക്ഷം യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വെ നാല് മാസത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് നൂറൂകോടി രൂപ. ''ഓഗസ്റ്റില്‍ മാത്രം ടിക്കറ്റിലാതെ യാത്ര ചെയ്ത 2.8 ലക്ഷം പേരെയാണ് ട്രെയിനുകളിലെ ടിക്കറ്റ് ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.3 ലക്ഷമായിരുന്നു. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. ഇവരില്‍ നിന്ന് 13.8 കോടി രൂപ പിഴയായി ഈടാക്കി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ പിഴയായി ഈടാക്കിയത് 8.9 കോടി രൂപയായിരുന്നു. പിഴയിനത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്,'' സെന്‍ട്രല്‍ റെയില്‍വേ വക്താവ് സ്വപ്‌നില്‍ നിള പറഞ്ഞു.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലെ ഭുസാവല്‍ ഡിവിഷനിൽ 4.34 ലക്ഷം കേസുകളില്‍ നിന്നായി 36.93 കോടി രൂപ പിഴയായി ഈടാക്കി. മുംബൈ ഡിവിഷനില്‍ 7.03 കേസുകളില്‍ നിന്ന് 29.17 കോടി രൂപ ഈടാക്കി. നാഗ്പൂര്‍ ഡിവിഷനില്‍ 1.85 ലക്ഷം കേസുകളില്‍ നിന്ന് 11.44 കോടി രൂപയും ഈടാക്കി. അതേസമയം, പൂനെ ഡിവിഷനില്‍ 1.89 ലക്ഷം കേസുകളില്‍ നിന്ന് 10.41 കോടി രൂപയും സോളാപൂര്‍ ഡിവിഷനില്‍ 1.04 ലക്ഷം കേസുകളില്‍ നിന്ന് 5.01 കോടി രൂപയും സെന്‍ട്രല്‍ റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.04 കേസുകളില്‍ 7.54 കോടി രൂപയുമാണ് പിഴയായി ഈടാക്കിയത്.
advertisement
''ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ പിടികൂടുന്നതിനായി സെന്‍ട്രല്‍ റെയില്‍വേ പലതരത്തിലുള്ള പരിശോധനകളാണ് നടത്തുന്നത്. ഇതില്‍ മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളും സ്‌പെഷ്യല്‍ ട്രെയിനുകളും മുംബൈ, പൂനെ ഡിവിഷനുകളിലെ സബ്അര്‍ബന്‍ ട്രെയിനുകളിലും പരിശോധനകള്‍ നടത്താറുണ്ട്,'' നിള പറഞ്ഞു.
''ടിക്കറ്റ് തട്ടിപ്പുകള്‍ തടയുന്നതിനും വരുമാനനഷ്ടം കുറയ്ക്കുന്നതിനുമായി യുടിഎസ് മൊബൈല്‍ ആപ്പി വഴി സ്റ്റാറ്റിക് ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് സെന്‍ട്രല്‍ റെയില്‍വെ താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. യാത്രക്കാര്‍ വ്യാപകമായി അത് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ക്യുആര്‍ കോഡ് സംവിധാനം നിര്‍ത്തലാക്കിയതോടെ പേപ്പര്‍ലെസ് ടിക്കറ്റിംഗ് സംവിധാനത്തിന്റെ ദുരുപയോഗം നിയന്ത്രണവിധേയമായിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ 100 ദിവസത്തിൽ ഈടാക്കിയത് നൂറ് കോടി രൂപ
Next Article
advertisement
ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ 100 ദിവസത്തിൽ ഈടാക്കിയത് നൂറ് കോടി രൂപ
ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ 100 ദിവസത്തിൽ ഈടാക്കിയത് നൂറ് കോടി രൂപ
  • സെന്‍ട്രല്‍ റെയില്‍വേ 100 ദിവസത്തിനുള്ളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് ₹100 കോടി പിഴ ഈടാക്കി.

  • ഓഗസ്റ്റില്‍ മാത്രം 2.8 ലക്ഷം ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടി 13.8 കോടി രൂപ പിഴയായി ഈടാക്കി.

  • ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ സെന്‍ട്രല്‍ റെയില്‍വേ വിവിധ പരിശോധനകള്‍ നടത്തുന്നു.

View All
advertisement