GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ

Last Updated:

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും രാജ്യത്തെ 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2026 പരീക്ഷ നടത്തുന്നത്.ഐഐടി ഗുവാഹത്തിയ്ക്കാണ് ഓൺലൈൻ പരീക്ഷ ചുമതല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി സെപ്റ്റംബർ 25 ആണ്

ഗേറ്റ് 2026
ഗേറ്റ് 2026
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ വിവിധ മേഖലകളിലെ (എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ) പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പഠനത്തിനും ഗവേഷണത്തിനും മാത്രമല്ല; പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. കൂടാതെ കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കാറുണ്ട്. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാവുന്നതാണ്.
പരീക്ഷ
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും രാജ്യത്തെ 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2026 പരീക്ഷ നടത്തുന്നത്.ഐഐടി ഗുവാഹത്തിയ്ക്കാണ് ഓൺലൈൻ പരീക്ഷ ചുമതല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി സെപ്റ്റംബർ 25 ആണ്. ഒക്ടോബർ 6 വരെ ലേറ്റ് ഫീ സഹിതം അപേക്ഷിക്കാം. ഫെബ്രുവരി 7,8,14,15 (ശനി, ഞായർ) തീയതികളിലായി, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഗേറ്റ് പരീക്ഷ നടക്കും.
ഗേറ്റ് സ്കോറിൻ്റെ പ്രാബല്യം
മറ്റു പരീക്ഷകളുടേത് പോലെ ഗേറ്റ്, ഒരു പ്രവേശന പരീക്ഷയല്ല; മറിച്ച് യോഗ്യതാ നിർണയംമാത്രമാണ്. പ്രവേശനം, ജോലി എന്നിവയ്ക്കായി അതത് സ്ഥാപനങ്ങളിൽ, അപേക്ഷാർത്ഥി നേരിട്ട് അപേക്ഷിക്കണം.ഗേറ്റ് സ്കോറിന്, ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് പ്രാബല്യമുണ്ട്.
advertisement
പരീക്ഷാ ഫീസ്
ഒരു പേപ്പറിന് 2000/- രൂപയാണ്, പരീക്ഷാഫീസ്. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 1000/- രൂപ അടച്ചാൽ മതി. ലേറ്റ്ഫീ യഥാക്രമം 2500 / 1500 രൂപയാണ്. രണ്ട് പേപ്പർ എഴുതാൻ, ഇരട്ടി ഫീസ് ഒടുക്കേണ്ടതുണ്ട്. പക്ഷേ, അപേക്ഷ ഒന്നേ പാടുള്ളൂ. അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, സയൻസ്, കൊമേഴ്സ്, മാനവികവിഷയങ്ങൾ ഇവയൊന്നിലെ യുജി പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. നാലുവർഷ ബിഎസ് ബിരുദത്തിന്റെ മൂന്നാം വർഷ വിദ്യാർഥികൾക്കും മെഡിസിൻ, ഡെന്റൽ സർജറി, വെറ്ററിനറി സയൻസ് ബാച്‌ലർ അഞ്ചാം സെമസ്റ്റർ പഠിക്കുന്നവർക്കും എൻജിനീയറിങ്, ടെക്നോളജി, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി, ഫാർമസി, ആർക്കിടെക്ചർ ബാച്‌ലർ മൂന്നാം വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ ഫാംഡി മൂന്നാം വർഷക്കാർക്കും എംഎ, എംഎസ്‌സി, എംസിഎ, പോസ്റ്റ് ബിഎസ്‌സി ഇന്റഗ്രേറ്റഡ് എംടെക് ഒന്നാം വർഷമോ അതിനു മേലോട്ടുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. നിർദിഷ്ട ബാച്‌ലർ ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ യോഗ്യതയും ഉയർന്ന യോഗ്യതകളും നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://gate2026.iitg.ac.in
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ
Next Article
advertisement
GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ
GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ
  • ഗേറ്റ് 2026 പരീക്ഷ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 7 ഐഐടികളും ചേർന്ന് നടത്തുന്നു.

  • ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 25, ലേറ്റ് ഫീ സഹിതം ഒക്ടോബർ 6 വരെ.

  • ഗേറ്റ് സ്കോർ പഠനത്തിനും ഗവേഷണത്തിനും ജോലികൾക്കും പ്രാബല്യമുള്ളതിനാൽ 3 വർഷത്തേക്ക് പ്രാബല്യമുണ്ട്.

View All
advertisement