Thalavan | ബിജു മേനോൻ, ആസിഫ് അലി 'തലവൻ' വിജയാഘോഷങ്ങളിലേക്ക് മന്ത്രി വാസവനും; സന്തോഷം പങ്കിട്ട്‍ അണിയറപ്രവർത്തകർ

Last Updated:

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വാസവന്‍ 'തലവന്‍' ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക

തലവൻ
തലവൻ
പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വിജയമായി മാറുകയാണ് ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത 'തലവന്‍' എന്ന ചിത്രം. ഈ വെള്ളിയാഴ്ചയോടെ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലിതാ മന്ത്രി വി.എന്‍. വാസവനും പങ്കുചേര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വാസവന്‍ 'തലവന്‍' ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക.
രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോഴും മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement














View this post on Instagram
























A post shared by @thalavan_movie



advertisement
സംഗീതം & പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ. - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
advertisement
Summary: Minister for Ports and Cooperation V.N. Vasavan joins the success celebration of Malayalam movie Thalavan. The cop thriller is headlined by Biju Menon and Asif Ali
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalavan | ബിജു മേനോൻ, ആസിഫ് അലി 'തലവൻ' വിജയാഘോഷങ്ങളിലേക്ക് മന്ത്രി വാസവനും; സന്തോഷം പങ്കിട്ട്‍ അണിയറപ്രവർത്തകർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement