Drishyam 3 | ഷൂട്ടിംഗ് തീരും മുൻപേ മോഹൻലാലിന്റെ 'ദൃശ്യം 3' 350 കോടി ക്ളബിൽ; മോഹൻലാൽ പുത്തൻ റെക്കോർഡിൽ
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യ എന്റർടെയ്‌നർ എന്ന സ്ഥാനം ഉറപ്പിച്ച് 'ദൃശ്യം' ഫ്രാഞ്ചൈസി
ജീത്തു ജോസഫ് (Jeethu Joseph) തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദൃശ്യം 3' (Drishyam 3) ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ 350 കോടി ക്ലബ്ബിൽ ഇടം നേടിയതോടെ മലയാള സിനിയിൽ വീണ്ടും റെക്കോർഡ് ഇട്ട് മോഹൻലാൽ (Mohanlal). മലയാള മനോരമ നടത്തിയ ഒരു പരിപാടിയിൽ നിർമ്മാതാവ് എം. രഞ്ജിത്താണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
'ദൃശ്യം 3' ഇതിനകം പ്രീ-ബിസിനസിൽ 350 കോടി രൂപ നേടിയിട്ടുണ്ടെന്ന് നിർമാതാവ് എം. രഞ്ജിത്ത് (രജപുത്ര രഞ്ജിത്ത്) ചടങ്ങിൽ വെളിപ്പെടുത്തി. ഒരു മലയാള സിനിമ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ബിസിനസാണിത്. നിർമ്മാണത്തിലിരിക്കെ ഒരു ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രത്തിനും ഇത്രയും വലിയ വരുമാനം ലഭിച്ചിട്ടില്ലെന്ന് നിർമ്മാതാവ് എടുത്തുപറഞ്ഞു.
മുൻകാല റെക്കോർഡ് ഭേദിച്ച മലയാള ബ്ലോക്ക്ബസ്റ്ററുകൾ പൂർണ്ണമായും തിയേറ്ററുകളിൽ പ്രദർശനം നടത്തിയതിനുശേഷവും കിട്ടിയ വരുമാനം ഇപ്പോൾ 'ദൃശ്യം 3' പൂർത്തിയാകുന്നതിന് മുമ്പ് നേടിയതിനേക്കാൾ കുറവാണ്. ഉയർന്ന നിലവാരമുള്ള സിനിമകളുടെ എണ്ണവും കേരളത്തിലെ മികച്ച തിയറ്റർ സൗകര്യങ്ങളും വർദ്ധിച്ചുവരുന്നതിനാൽ മലയാള സിനിമ അവിശ്വസനീയമായ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സിനിമകൾ വാണിജ്യപരമായി വിജയിക്കുമ്പോൾ, ആത്യന്തികമായി ഏറ്റവും വലിയ സാമ്പത്തിക നേട്ടം സർക്കാരിനാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഈ നേട്ടത്തോടെ, മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യ എന്റർടെയ്‌നർ എന്ന സ്ഥാനം 'ദൃശ്യം' ഫ്രാഞ്ചൈസി ഉറപ്പിക്കുന്നു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മോഹൻലാലിന്റെ ജോർജ്ജ്കുട്ടി എന്ന കഥാപാത്രം മാറിക്കഴിഞ്ഞു. മലയാള സിനിമയിൽ 100 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചിത്രമാണ് മോഹൻലാലിന്റെ 'പുലിമുരുകൻ'.
'ദൃശ്യം 3' മലയാളത്തിലും ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുമോ എന്നതിനെക്കുറിച്ച് മറ്റൊരു വിഷയം ഫാൻസ് പേജുകളിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. മലയാളം പതിപ്പിന് രണ്ട് മാസത്തിന് ശേഷം ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്ന് ജീത്തു ജോസഫും ഒരു ആരാധകനും തമ്മിലുള്ള വൈറലായ ചാറ്റ് സ്‌ക്രീൻഷോട്ട് അവകാശപ്പെട്ടു. മലയാളം റിലീസ് കഴിഞ്ഞ് 2 മാസത്തിനുശേഷം മാത്രമേ ഹിന്ദി റിലീസ് ചെയ്യാൻ കഴിയൂ എന്നാണ് ഈ ചാറ്റിൽ കാണുന്നത്.
advertisement
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളം ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നായ ദൃശ്യം 3 യുടെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായതായി കഴിഞ്ഞ ദിവസം അപ്ഡേറ്റ് വന്നിരുന്നു. അവസാന ദിവസത്തെ ഷൂട്ടിംഗിന്റെ പിന്നണി വീഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് അപ്‌ഡേറ്റ് സ്ഥിരീകരിച്ചു.
Summary: Mohanlal has set another record in Malayalam cinema as his film 'Drishyam 3', scripted and directed by Jeethu Joseph, has entered the 350 crore club even before the shooting is completed. This revelation was made by producer M. Ranjith
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 03, 2025 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 3 | ഷൂട്ടിംഗ് തീരും മുൻപേ മോഹൻലാലിന്റെ 'ദൃശ്യം 3' 350 കോടി ക്ളബിൽ; മോഹൻലാൽ പുത്തൻ റെക്കോർഡിൽ


