'സിനിമ ' വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്
തീയേറ്ററിൽ വിജയക്കുതിപ്പ് തുടുന്ന മോഹൻലാൽ ചിത്രം 'തുടരും' ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം.രഞ്ജിത്ത് പറഞ്ഞു. ചിത്രം റിലീസായി ദിവസങ്ങള്‍ക്കുള്ളിലാണ് വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചത്
തെറ്റായ കാര്യമാണിതെന്നും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും തീയേറ്ററുകറുകാരുടേയും ഉള്‍പ്പെടെ ഒരുപാട് പേരുടെ ജീവിത പ്രശ്‌നമാണെന്നും ഇത്തരം പ്രവർത്തികൾ ആവര്‍ത്തിക്കാതിരിക്കാനായി പരാതി കൊടുക്കുമെന്നും എം രഞ്ജിത്ത് വ്യക്തമാക്കി
കൊല്ലം രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലാണ് തുടരും പ്രദര്‍ശിപ്പിച്ചിരുന്നത്. ബസിന്റെ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തിലുള്ളവരാണ് ചിത്രം പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 05, 2025 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സിനിമ ' വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ്