Mohanlal | 12th മാന് ശേഷം മോഹൻലാൽ കാക്കി അണിയുന്നു; വരുന്നു L365
- Published by:meera_57
- news18-malayalam
Last Updated:
2022ൽ '12th മാൻ' ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷം ചെയ്തിരുന്നു
വർഷങ്ങൾക്കു ശേഷം മോഹൻലാൽ (Mohanlal) പോലീസ് വേഷത്തിലെത്തുന്ന ചിത്രം പ്രഖ്യാപിച്ചു. മോഹൻലാൽ, ആഷിഖ് ഉസ്മാൻ ചിത്രം L365 ഈ വർഷം ചിത്രീകരണം ആരംഭിക്കും. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് L365. 'തല്ലുമാല', 'വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ സിനിമകളിലൂടെ നടനായും, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആയിരുന്ന ഡാൻ ഓസ്റ്റിൻ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
2022ൽ റിലീസ് ചെയ്ത '12th മാൻ' എന്ന സിനിമയിലാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ ഒരു പോലീസ് വേഷം അവതരിപ്പിച്ചത്. ഇതിൽ കാക്കിയിൽ എന്ന് പറയാൻ കഴിയില്ല എങ്കിലും, ഡി.വൈ.എസ്.പിയുടെ വേഷമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. പലപല ചിത്രങ്ങളിൽ മോഹൻലാൽ പോലീസ് വേഷങ്ങളിൽ എത്തിയിരുന്നുവെങ്കിലും, ബാബ കല്യാണിയുടെ തട്ട് എന്തുകൊണ്ട് താഴ്ന്നു തന്നെയുണ്ടാവും പ്രേക്ഷക മനസ്സിൽ. മോഹൻലാലിന്റെ അമ്മ വേഷം ഏറ്റവുമധികം ചെയ്ത കവിയൂർ പൊന്നമ്മയും ഈ സിനിമയിലെ നിർണായകവേഷത്തിൽ ഉണ്ടായിരുന്നു.
കഥ - തിരക്കഥ -സംഭാഷണം രതീഷ് രവി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി ലാലേട്ടൻ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ബിഗ് ബഡ്ജറ്റ് സിനിമയായാണ് L365 അണിയറയിൽ ഒരുങ്ങുന്നത്.
advertisement
Summary: Actor Mohanlal can once again be seen in police avatar. Given the working title of L365, the movie is bankrolled by Aashiq Usman. Dan Austin Thomas, an actor cum assistant director is making his debut directorial
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 08, 2025 5:18 PM IST