38 വർഷം മുൻപ് നായിക; ഇപ്പോൾ രജനിയുടെ നായികയുടെ അമ്മ
Last Updated:
38 years later Rajinikanth to romance yesteryear heoine Menaka Suresh's daughter Keerthy in new movie | അന്ന് രജനിക്കൊപ്പം പ്രണയ ഗാനരംഗത്തിൽ അമ്മയെത്തിയെങ്കിൽ, ഇത്തവണ മകൾ എത്തുമോ എന്നാവും സിനിമ ലോകത്തിന്റെ ആകാംഷ
1981ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം നെട്രിക്കണ്ണ്. നായകൻ രജനികാന്ത്. നായിക മേനക. ഇരുവരുടെയും പ്രണയവും പ്രണയാർദ്രമായ ഗാനരംഗവും ഈ സിനിമയുടെ ഹൈലൈറ്റായിരുന്നു. എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത ചിത്രത്തിൽ മേനകയെ കൂടാതെ രണ്ടു നായികമാർ കൂടിയുണ്ടായിരുന്നു; ലക്ഷ്മിയും സരിതയും.
വർഷം 2019: മേനകയുടെ മകൾ കീർത്തി തലൈവരുടെ നായികയാവുന്നു. രജനിയുടെ അടുത്ത പ്രൊജക്റ്റായ 'തലൈവർ 168' ലെ നായികാ വേഷമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്. സംവിധാനം ശിവ. എന്തിരൻ, പേട്ട ചിത്രങ്ങൾക്ക് ശേഷം സൺ പിക്ചേഴ്സുമായി ചേർന്നുള്ള രജനികാന്ത് ചിത്രം കൂടിയാണിത്.
നെട്രിക്കണ്ണിൽ അമ്മക്കൊപ്പം പ്രണയ ഗാനരംഗത്തിൽ എത്തിയ രജനി ഇനി മകൾക്കൊപ്പവും എത്തുമോ എന്നാവും സിനിമ രംഗം കാത്തിരിക്കുക.
പഴയകാല നായികയുടെ മകൾ നായിക ആവുന്നു എന്നപോലെ തന്നെ മറ്റൊരു യാദൃശ്ചികതയാണ് 'നെട്രിക്കണ്ണ്' എന്ന പേരിൽ 2019ൽ തന്നെ മറ്റൊരു തമിഴ് ചിത്രം ഇറങ്ങുന്നുവെന്ന വാർത്ത വന്നതും. നയൻതാര നായികയായ ചിത്രമാണ് 2019ൽ പ്രഖ്യാപിക്കപ്പെട്ടത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 10, 2019 10:32 AM IST







