• HOME
 • »
 • NEWS
 • »
 • film
 • »
 • അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചു; 'ഗ്ലൂറ' ചിത്രീകരണം പൂർത്തിയായി

അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചു; 'ഗ്ലൂറ' ചിത്രീകരണം പൂർത്തിയായി

നാലു ഷെഡ്യൂളുകളിലായി അൻപത് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്

അലൻ വിക്രാന്ത്

അലൻ വിക്രാന്ത്

 • Share this:

  ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി വീൽചെയറിൽ ഇരുന്ന് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച അലൻ വിക്രാന്തിന്റെ ‘ഗ്ലൂറ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത ‘ഗ്ലൂറ’ എന്ന മുഴുനീള ചിത്രത്തിൽ സാൻഡി സീറോ, ആൽബി അഗസ്റ്റി, ജോസു, ശ്രീനാഥ്‌ ടി.കെ., ജോർജ് ടി.വി. എന്നിവർ അഭിനയിക്കുന്നു. ഇംഗ്ലീഷ്, മലയാളം, തമിഴ് അടക്കം 12 ഭാഷകളിലായാണ് ‘ഗ്ലുറ’ ഒരുങ്ങുന്നത്. ബാഹുബലി, പഴശ്ശിരാജ അടക്കം ഒട്ടനേകം ഹിറ്റ് സിനിമകൾ ഷൂട്ട് ചെയ്ത കണ്ണവം വനത്തിലും വാഗമണ്ണിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തികരിച്ചത്.

  അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്നകൊണ്ട് തന്നെയാണ് ഗ്ലൂറ എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്. ‘ഗ്ലൂറ’ റിലീസാകുന്നതോടു കൂടി വീൽചെയറിൽ ഇരുന്ന് സംവിധാനവും സിനിമറ്റോഗ്രാഫിയും ചെയ്‌ത ലോകത്തിലെ ആദ്യ വ്യക്തി എന്ന റെക്കോർഡും അലന്റെ പേരിലാകും എന്ന് അണിയറക്കാർ.

  2016ൽ കൊച്ചി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമറ്റോഗ്രാഫി പഠനം പൂർത്തിയാക്കിയ അലൻ വിക്രാന്ത് 2018 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സ്പയ്നൽ കോഡ് ഇഞ്ചുറി സംഭവിച്ച് വീൽചെയറിലാകുകയായിരുന്നു.

  Also read: Sowmya Menon | ‘ഹണ്ടർ -ഓൺ ഡ്യൂട്ടി’: കന്നഡ ആക്ഷൻ ചിത്രത്തിൽ മലയാളി നടി സൗമ്യ മേനോൻ നായിക

  വീൽചെയറിലായിട്ടും സിനിമ എന്ന തന്റെ സ്വപ്നത്തിന് മുൻപിൽ തളരാത്ത മനസ്സുമായി മത്സരിച്ച അലന്റെ കഠിന പരിശ്രമത്തിന്റ ഫലമാണ് ‘ഗ്ലൂറ’. വീൽചെയർ എത്താത്ത കാടും മലകളും നിറഞ്ഞ വനത്തിൽ ജീവൻ പണയപ്പെടുത്തിയാണ് അലൻ ഷൂട്ടിങ്ങിന് എത്തിയിരുന്നത്. സുഹൃത്തുക്കൾ ചുമന്നാണ് അലനെ സെറ്റിൽ എത്തിച്ചിരുന്നത്.

  നാലു ഷെഡ്യൂളുകളിലായി അൻപത് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 1500 വർഷങ്ങൾ ഭാരതത്തിൽ ഉണ്ടായിരുന്ന ഒരു മഹാസാമ്രാജ്യവും അതു ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. മിത്ത്, ഫാന്റസി, ഹൊറർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ ഇന്ത്യൻ സിനിമയിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രാഫിക്സും വിഷ്യൽ ട്രീറ്റുമായാണ് എത്തുന്നത്.

  ഹോളിവുഡ് ചിത്രങ്ങളുടെ വി.എഫ്.എക്‌സ്. ഡയറക്ടർ ഫ്രഡിനെന്റ് ജോയ് വി.എഫ്.എക്സ്. ഡയറക്ടറായും യന്തിരൻ, 2.0, ഗജനി തുടങ്ങിയ സിനിമകളുടെ എഡിറ്ററായ ആന്റണിയുടെ അസോസിയേറ്റ് ഡാനിയേൽ പകലോമറ്റം എഡിറ്ററായും ഈ ചിത്രത്തിൽ സഹകരിക്കുന്നുണ്ട്. റൈൻബോ യൂണിവേഴ്സൽ സ്റ്റുഡിയോസ് ബാനറിൽ ക്ലിന്റ് സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഗ്ലൂറ’.

  സഹനിർമ്മാണം – ജോബി ജോസ്, ഛായാഗ്രഹണം- അലൻ വിക്രാന്ത്‌ , ബിബിൻ ജോയ്, റിച്ചുമോൻ ജോസഫ്, ഹരികൃഷ്ണൻ ബി., ക്രിയേറ്റീവ് ഡയറക്ടർ- അശ്വത്ത് ആർ. നാഥ്, പബ്ലിസിറ്റി ഡിസൈൻ- അർജുൻ യു., സൗണ്ട് എഫക്ട്സ്- സനോജ് ജോയ്, മേക്കപ്പ്- മനോജ് എം എസ് ടി പരപ്പനങ്ങാടി, ആർട്ട്സ്- രാഗേഷ് വി സ് കീഴില്ലം, വിഷ്ണു എം. മണി, അസ്സോസിയേറ്റ് ഡയറക്ടർ- അശ്വിൻ മാത്യൂ, അശ്വത്ത് ആർ. നാഥ്, പ്രൊഡക്ഷൻ മാനേജർ- ജിബിൻ ടി. ജോർജ്, ജസ്റ്റിൻ ടി.ജെ., കോസ്റ്റ്യൂംസ്-അജീഷ് കുമാർ വി.ജെ., ഡ്രോൺ ഓപ്പറേറ്റർ- ടോണി ജോൺ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Published by:user_57
  First published: