• HOME
  • »
  • NEWS
  • »
  • film
  • »
  • Oh My Darling | മലയാളത്തിലും ഒരു നയൻ‌താര പാട്ട്; അനിഖ സുരേന്ദ്രന്റെ 'ഓ മൈ ഡാർലിംഗ്' സിനിമയിലെ ഗാനം

Oh My Darling | മലയാളത്തിലും ഒരു നയൻ‌താര പാട്ട്; അനിഖ സുരേന്ദ്രന്റെ 'ഓ മൈ ഡാർലിംഗ്' സിനിമയിലെ ഗാനം

അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ ജി. ബാബു, മുകേഷ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ഗാനരംഗത്തുള്ളത്

  • Share this:

    തമിഴിൽ വളരെ പ്രശസ്തമായ ഒരു ഗാനം നടി നയൻ‌താരയുടെ (Nayanthara) പേരിലുണ്ട്. നന്പൻ ഡാ എന്ന സിനിമയിൽ ഊരെല്ലാം ഉന്നെക്കണ്ട്… എന്ന് തുടങ്ങുന്ന ഗാനമാണത്. ഇപ്പോഴിതാ മലയാളത്തിലും ഒരു നയൻതാര ഗാനം ഇറങ്ങിയിരിക്കുന്നു.

    ബാലതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രന്‍ (Anikha Surendran) നായികയാകുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമാണിത്. കെ.എസ്. ഹരിശങ്കർ, കീര്‍ത്തന ശബരീഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ ജി. ബാബു, മുകേഷ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ഗാനരംഗത്തുള്ളത്. ഗാനം കേട്ട് നോക്കാം:

    പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ആല്‍ഫ്രഡ് ഡി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

    ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, ക്രിയേറ്റീവ് ഡയറക്ടര്‍- എം. വിജീഷ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

    Published by:user_57
    First published: