ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്

News18 Malayalam
Updated: January 1, 2019, 8:10 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്
prakash raj
  • Share this:
ബംഗളൂരു: രജനികാന്തിനും കമൽഹാസനും പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രകാശ് രാജിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും. ഇനി വേണ്ടത് ജനങ്ങളുടെ സർക്കാരാണെന്നും പ്രകാശ് രാജ് പറഞ്ഞു. പുതുവർഷത്തിൽ ആശംസകളറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് പ്രാകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്.

Also read- പുതുവർഷത്തിൽ ലാലേട്ടന്റെ തമിഴ് ചിത്രത്തിന് പേരായി

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തന്റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, അടുത്ത സുഹൃത്തായിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്ശേഷം തുടർച്ചയായി കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം വിമർശനം നടത്തിവരികയാണ്. പ്രകാശ് രാജിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകരണമാണ് ട്വിറ്ററിൽ ലഭിച്ചത്.

First published: January 1, 2019, 8:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading