വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ

Last Updated:

Actor Sreenivasan gives clarification on his absence after opening a Facebook account and what happened thereafter | 'ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു'

താൻ ഫേസ്ബുക്കിൽ ഔദ്യോഗികമായി ആക്റ്റീവ് ആയ വിവരം പ്രേക്ഷകരോട് പറഞ്ഞിട്ടാണ് നടൻ ശ്രീനിവാസൻ എത്തിയത്. തൊട്ടു പിന്നാലെ അങ്ങോട്ടേക്ക് അദ്ദേഹത്തിന്റെ ആരാധകരുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ പെട്ടെന്നൊരുനാൾ പേജിൽ നിന്നും അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. അതിന്റെ കാരണവും അദ്ദേഹം തന്നെ പറയും. ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റിലേക്ക്:
വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ ? ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു! അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു. എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ
Next Article
advertisement
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement