നടി സുമാദേവിക്ക് ദാദാ സാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള പുരസ്‌കാരം

Last Updated:

ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്

നടി സുമാദേവി
നടി സുമാദേവി
ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നടി സുമാദേവിക്ക് (Suma Devi). പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണിലെ’ പ്രകടനത്തിനാണ് പുരസ്‌കാരം. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്.
തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി വേഷം പ്രവർത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.
നിർമൽ കലിതാ സംവിദാനം ചെയ്താ ‘ബ്രോക്കൻ സോൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുൽഖർ സൽമാൻ നായകനായ ഹിറ്റ് ചിത്രം
advertisement
‘സീതാരാമം’ പ്രതേക ജൂറി പുരസ്‌കാരത്തിന് അർഹമായി.
‘777 ചാർളി’ എന്ന ചിത്രത്തിലൂടെ കിരൺരാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ ‘റ്റിൽ ലവ് ഡു അസ് പാർട്ടിന്റെ’ സംവിധാകാൻ റാൻ ലീ ആണ് മികച്ച പുതുമുഖ സംവിധയകൻ. ബംഗ്ളാദേശ് ചിത്രമായ ‘ദി സെവൻ’ ആണ് മികച്ച തിരക്കഥാ അവാർഡ് ലഭിച്ച ചിത്രം.
ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്കാരലബ്‌ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു. സിനിമയിൽ കൂടുതൽ സജീവമാകാൻ പ്രചോദനമാണ് പുരസ്കാരമെന്നും തൃശൂർ സ്വദേശിയായ സുമാദേവി പറയുന്നു. വ‍ർഷങ്ങളായി സ്റ്റണ്ട് മാസ്റ്റ‍ർ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി സുമാദേവിക്ക് ദാദാ സാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള പുരസ്‌കാരം
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement