ഇന്നസെന്റും (Innocent) സുരേഷ് ഗോപിയും (Suresh Gopi) തമ്മിൽ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളിൽ ഏറെ വ്യത്യസമുണ്ട് എന്നത് പുതിയ കാര്യമല്ല. ഇന്നച്ചൻ രാഷ്ട്രീയ പ്രവർത്തകനായി മാറി വളരെ കാലങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപി പാർലമെന്റ് അംഗമാവുന്നതും തെരഞ്ഞെടുപ്പിന് മത്‌സരിക്കുന്നതുമെല്ലാം. എന്നാൽ വിശ്വാസപ്രമാണങ്ങൾ മാറ്റിവച്ച് ഇന്നസെന്റിനു വേണ്ടി അദ്ദേഹം പ്രചരണത്തിനിറങ്ങിയുരുന്നു, 2014ൽ. ഇനി അങ്ങനെയൊരു കാഴ്ച കേരളക്കരയിൽ ഉണ്ടാവില്ല. ഇന്നസെന്റിനെ അവസാനമായി കാണാൻ സുരേഷ് ഗോപിയും ഇരിഞ്ഞാലക്കുടയിലെത്തി. ഷൂട്ടിങ് തിരക്കുകളുമായി രാജസ്ഥാനിലുണ്ടായിരുന്ന മോഹൻലാലും ഇവിടെ വന്നാണ് കണ്ടത്.
Also read: രാജസ്ഥാനിലെ ഷൂട്ടിംഗ് തിരക്ക് മാറ്റിവച്ച് ലാലേട്ടനെത്തി, ഇന്നച്ചനെ അവസാനമായി കാണാൻ
2014ലെ തിരഞ്ഞെടുപ്പിന് ഇന്നസെന്റിന് വേണ്ടി മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, കവിയൂർ പൊന്നമ്മ തുടങ്ങിയവരും പ്രചരണത്തിനിറങ്ങിയിരുന്നു. അങ്കമാലിയിലാണ് അന്ന് സുരേഷ് ഗോപി പിന്തുണയുമായി രംഗത്തെത്തിയത്. ഒരേ വാഹനത്തിൽ ഇരിക്കുന്ന അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.
അതിനു ശേഷം അരുവിക്കര ഉപതെരഞ്ഞെടുപ്പിനും ഇരുവരും വന്നിരുന്നു. എന്നാലന്ന് ഒ. രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങിയപ്പോൾ എം. വിജയകുമാറിന് വേണ്ടി ഇന്നസെന്റ് ആണ് പ്രചാരണത്തിനെത്തിയത്. ശബരിനാഥൻ ആദ്യമായി മത്സരിച്ച് വിജയിച്ച വേളയായിരുന്നു അത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.