LIVE | ഇതെന്ത് തോന്ന്യാസം? മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തതിൽ വ്യാപക പ്രതിഷേധം
- Published by:user_57
- news18-malayalam
Last Updated:
സിനിമാ സംവിധായകർ, ബി.ജെ.പി. വക്താവ് സന്ദീപ് വാര്യർ തുടങ്ങിയവർ ഉൾപ്പെടെ അക്രമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ സെറ്റിൽ നടന്ന അക്രമത്തിൽ വ്യാപക പ്രതിഷേധം. സിനിമാ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അക്രമത്തെ അപലപിച്ച് രംഗത്തെത്തി. 80 ലക്ഷം രൂപ ചിലവിട്ട് കാലടിയിൽ പടുതിയർത്തിയ പള്ളിയുടെ സെറ്റാണ് അക്രമികൾ തച്ചുടച്ചത്. പകൽവെളിച്ചത്തിൽ നടന്ന ആക്രമണത്തിന് ശേഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ പ്രതിനിധി അക്രമികളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നാടൻ സൂപ്പർ ഹീറോ പരിവേഷത്തിലെ നായകനെ അവതരിപ്പിക്കുന്ന ചിത്രം 2019 ഡിസംബർ മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയായിരുന്നു
കൂടുതൽ വായിക്കാം...
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2020 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
LIVE | ഇതെന്ത് തോന്ന്യാസം? മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തതിൽ വ്യാപക പ്രതിഷേധം