advertisement

പുൽവാമ ആക്രമണം: പാകിസ്ഥാൻ ക്ഷണം നിരസിച്ച്‌ ജാവേദ് അക്തറും ശബാന അസ്മിയും

Last Updated:

കവി കൈഫി അസ്മിയെക്കുറിച്ചുള്ള പരിപാടിയുടെ ക്ഷണമാണ് ഇരുവരും നിരസിച്ചത്

പുൽവാമ ആക്രമണത്തിന് പിന്നാലെ, കറാച്ചി ആർട് കൌൺസിൽ സംഘടിപ്പിക്കുന്ന സാഹിത്യ പരിപാടിയുടെ ക്ഷണം നിരസിച്ച്‌ ശബാന അസ്മിയും, ഭർത്താവ് ജാവേദ് അക്തറും. കവി കൈഫി അസ്മിയെക്കുറിച്ചുള്ള പരിപാടിയുടെ ക്ഷണമാണ് ഇരുവരും നിരസിച്ചത്. ട്വിറ്റർ അക്കൗണ്ടിലാണ് അക്തർ വിവരം പങ്കുവച്ചത്. "രണ്ടു ദിവസത്തെ സാഹിത്യ സമ്മേളനത്തിന് ശബാനക്കും എനിക്കും കറാച്ചി ആർട് കൗൺസിലിന്റെ ക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ അത് റദ്ദാക്കിയിരുന്നു. 1965ലെ ഇൻഡോ-പാക് യുദ്ധ കാലത്ത് കൈഫി സാഹേബ് ഒരു കവിത രചിച്ചിരുന്നു. 'ഓർ ഫിർ കൃഷ്ണൻ നേ അർജുൻ സെ കഹാ."
advertisement
പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന സി.ആർ.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച കാർ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവവാദിത്തം ജെയ്ഷ്-എ-മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു.
ആക്രമണത്തെ അപലപിച്ചു കൊണ്ടും അക്തറിന്റെ പോസ്റ്റുണ്ട്. "എനിക്ക് സി.ആർ.പി.എഫുമായി ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. ഞാൻ അവരുടെ ഗാനം രചിച്ചിട്ടുണ്ട്. എഴുതി തുടങ്ങുന്നതിനു മുൻപ്, ഞാൻ അനവധി സി.ആർ.പി.എഫ്. ജവാന്മാരെ കാണുകയുണ്ടായി. അതെനിക്ക് അവരോടുള്ള ബഹുമാനവും, മതിപ്പും പലമടങ്ങു വർധിപിച്ചു. ഇന്ന് ഞാൻ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുടെ ദുഃഖം പങ്കുവയ്ക്കുന്നു."
advertisement
advertisement
ആക്രമണത്തെ 'ഹീനകൃത്യം' എന്ന് വിളിച്ചു കൊണ്ട് ട്വിറ്ററിൽ ആസ്മി ഇങ്ങനെ കുറിക്കുന്നു. "ഈ മനസാക്ഷിയില്ലാത്ത നരനായാട്ടിന്, മനുഷ്യ ജീവനോടുള്ള അവമതിക്ക്‌, അറുതിയില്ലേ? പുൽവാമയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തയാണ് കേൾക്കുന്നത്. ഏറ്റവും ഹീനമായ ഈ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു."
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പുൽവാമ ആക്രമണം: പാകിസ്ഥാൻ ക്ഷണം നിരസിച്ച്‌ ജാവേദ് അക്തറും ശബാന അസ്മിയും
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement