Arjun Ashokan | കന്നുകാലി, റബ്ബർഷീറ്റുകൾ, വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ് പോക്കറ്റിൽ പേന കുത്തിയ യുവാവ്; തീപ്പൊരി ബെന്നിയായി അർജുൻ അശോകൻ

Last Updated:

കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുന്ന ചിത്രമാണിത്

തീപ്പൊരി ബെന്നി
തീപ്പൊരി ബെന്നി
ഗ്രാമീണതയുടെ മുഖമുദ്രയായ കന്നുകാലി, അദ്ധ്വാനിക്കുന്നവൻ്റെ പ്രതീകമായ റബ്ബർഷീറ്റുകൾ, അതിൻ്റെയൊക്കെ മുന്നിലായി തനി നാടൻ വസ്ത്രമായ വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ യുവാവ്, പോക്കറ്റിൽ പേന, തിളങ്ങുന്ന കണ്ണകൾ, മുഖത്ത് ദൃഢവിശ്വാസം പ്രകടം. ബെന്നി എന്നാണ് ഈ യുവാവിൻ്റെ പേര്. ‘തീപ്പൊരി ബെന്നി’ എന്നു പറഞ്ഞാലേ എളുപ്പത്തിൽ മനസ്സിലാകൂ.
തീപ്പൊരി ബെന്നിയാകുന്നത് മലയാളത്തിലെ യുവനടൻ അർജുൻ അശോകനാണ്. ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്ററിലാണ് അർജുൻ അശോകന്റെ തകർപ്പൻ ലുക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജേഷും ജോജിയുമാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
വെള്ളിമൂങ്ങ, ജോണി ജോണി എസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജോജി തോമസ്സും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ഒത്തുചേർന്ന് രാജേഷ് ജോജി എന്ന പേരിൽ സംവിധാനം ചെയ്യുന്നു.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് നിർമ്മാണം. കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുന്ന ചിത്രമാണിത്.
advertisement
വ്യത്യസ്ഥ ആശയങ്ങൾ വച്ചുപുലർത്തുന്നവരാണ് അപ്പനും മകനും.
ചിന്തകളിലും പ്രവർത്തികളിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാന്നത്തിൻ്റെ കാഴ്ച്ചപ്പാടുകളും പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പിലും വിശ്വസിക്കുന്ന വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.
അപ്പൻ്റെ കാഴ്ച്ചപ്പാടുകൾക്കു വിരുദ്ധമാണ് ബെന്നിയുടേത്. ലാളിത്യവും കൃഷിയും അദ്ധ്വാനവുമൊക്കെയാണ് ബെന്നിക്ക് കൈമുതൽ. ഇവർക്കിടയിലെ വൈരുദ്ധ്യവും, സംഘർഷങ്ങളും, അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമൊക്കെ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.
advertisement
ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായും നർമ്മമുഹൂർത്തങ്ങളിലൂടെയും ചിത്രം അവതരിപ്പിക്കുന്നു. തൻ്റെ അഭിനയ ജീവിതത്തിൻ്റെ രണ്ടാം ഘട്ടത്തിൽ ക്യാരക്ടർ റോളുകളിലൂടെ തിളങ്ങുന്ന ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് നായിക.
ടി.ജി. രവി, പ്രേം പ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – ശ്രീരാഗ് സജി, ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ് -സൂരജ് ഇ.എസ്., കലാസംവിധാനം – മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ, മേക്കപ്പ് – കിരൺ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി, കോ- പ്രൊഡ്യൂസേർസ് – റുവൈസ് ഷെബിൻ ഷിബുബക്കർ, ഫൈസൽ ബക്കർ, പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – രാജേഷ് മേനോൻ, റോബിൾ ജേക്കബ് ഏറ്റുമാന്നൂർ; പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ. തൊടുപുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Arjun Ashokan | കന്നുകാലി, റബ്ബർഷീറ്റുകൾ, വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ് പോക്കറ്റിൽ പേന കുത്തിയ യുവാവ്; തീപ്പൊരി ബെന്നിയായി അർജുൻ അശോകൻ
Next Article
advertisement
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
  • 1500 സ്മാർട്ട് വീടുകൾ പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി നൽകാൻ ജമ്മുകശ്മീർ സർക്കാർ പദ്ധതി.

  • 702 ചതുരശ്ര അടിയിൽ ആധുനിക സാങ്കേതിക മികവിൽ മൂന്ന് ബെഡ്‌റൂം സ്മാർട് വീടുകളാണ് നിർമ്മിക്കുന്നത്.

  • വീടുകൾക്ക് 30 വർഷത്തെ ഗ്യാരൻ്റി നൽകും, സൗജന്യ ഇന്റർനെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം ഉറപ്പാക്കും.

View All
advertisement