advertisement

Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! പവന് 1840 രൂപയുടെ വർധനവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. ഇന്ന് പവന് 1840 രൂപയാണ് കൂടിയത്. ഒരു പവന് ഇന്നത്തെ വിപണിവില 1,20,000 രൂപയാണ്. ഗ്രാമിന് 230 രൂപ ഉയർന്ന് 15,000 രൂപയിലെത്തി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,364 രൂപയും, പവന് 1,30,912 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,273 രൂപയും പവന് 98,184 രൂപയുമാണ് വില. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു. വെള്ളി വില ഗ്രാമിന് 289.90 രൂപയും കിലോഗ്രാമിന് 2,89,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാധ്യത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! പവന് 1840 രൂപയുടെ വർധനവ്; നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement