ജിസ് ജോയുടെ കരിയറിലെ ആദ്യ മാസ് ചിത്രം; ആസിഫ് അലി, ബിജു മേനോൻ പടത്തിന് പാക്ക് അപ്പ്

Last Updated:

ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആസിഫ് അലിയും (Asif Ali) ബിജു മേനോനും (Biju Menon) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിസ് ജോയി (Jiss Joy) ചിത്രത്തിന് പാക്കപ്പ്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് താൽക്കാലികമായി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജിസ് ജോയിയുടെ കരിയറിലെ ആദ്യ മാസ് ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ ആധാരം. പൂർണ്ണമായും മാസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം. നവാഗതരായ ആനന്ദ് തേവർക്കാട്ട് – ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ.എസ്., കലാസംവിധാനം – അജയൻ മങ്ങാട്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം- ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത്.കെ.എസ്.. പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ. – വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
advertisement
Summary: Malayalam movie starring Asif Ali, Biju Menon directed by Jiss Joy wrapped up. The maker of feel-good films is, for the first time, is switching gear to mass genre. Dileesh Pothen is playing another relevant character
മലയാളം വാർത്തകൾ/ വാർത്ത/Film/
ജിസ് ജോയുടെ കരിയറിലെ ആദ്യ മാസ് ചിത്രം; ആസിഫ് അലി, ബിജു മേനോൻ പടത്തിന് പാക്ക് അപ്പ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement