നടുക്കുള്ളയാൾ വിന്റേജ് മമ്മൂട്ടിയോ? അമ്പരപ്പിച്ച് പുതിയ ചിത്രം ഡി.എൻ.എയുടെ പോസ്റ്റർ

Last Updated:

100 ദിവസത്തോളം നീണ്ടു നിൽക്കുന്ന, വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുക

DNA
DNA
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിൽ കാണുന്ന അഞ്ചു പേരിൽ നടുക്കുള്ളയാൾ വിന്റേജ് മമ്മൂട്ടി ആണോ എന്നവിധം സംശയം ജനിപ്പിക്കുന്നുണ്ട്.
100 ദിവസത്തോളം നീണ്ടു നിൽക്കുന്ന, വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുക.
സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.
ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച ആക്ഷൻ – കൊറിയോഗ്രാഫറന്മാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് സെൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺ രവി, എന്നിവരാണിവർ.
അഷ്ക്കർ സൗദാനാണ് നായകൻ. ഇതാണ് ‘മമ്മൂട്ടി’ ഫാക്ടറിന് പിന്നിലും. ലക്ഷ്മി റായ് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രമാണ്.
advertisement
ഹന്ന റെജി കോശി, ഇനിയ, സ്വാസിക, ഗൗരി നന്ദ, സീതാ പാർവ്വതി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തിൽ കൃഷ്ണ, റിയാസ് ഖാൻ, പൊൻവണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീർ, ഇടവേള ബാബു, കുഞ്ചൻ, അമീർ നിയാസ്, ശിവാനി, അമീർ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഇവർക്കൊപ്പം ബാബു ആൻ്റണിയും പ്രധാന വേഷത്തിലെത്തുന്നു. എ.കെ. സന്തോഷാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. നടി കനിഹയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത്, ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ്‌- ജോൺകുട്ടി,
കലാസംവിധാനം – ശ്യാം കാർത്തികേയൻ, രഞ്ജിത്ത് അമ്പാടി; വസ്ത്രാലങ്കാരം – നാഗരാജൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, ആൻ്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – ശാലു പേയാട്.
advertisement
Summary: Askhar Saudan exuding Mammootty vibes in the poster for the movie DNA
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നടുക്കുള്ളയാൾ വിന്റേജ് മമ്മൂട്ടിയോ? അമ്പരപ്പിച്ച് പുതിയ ചിത്രം ഡി.എൻ.എയുടെ പോസ്റ്റർ
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement