HOME /NEWS /Film / Basil Joseph | ഒരു സമ്പൂർണ ഫാമിലി... അല്ല 'ഫാലിമി' ചിത്രവുമായി ബേസിൽ ജോസഫ്

Basil Joseph | ഒരു സമ്പൂർണ ഫാമിലി... അല്ല 'ഫാലിമി' ചിത്രവുമായി ബേസിൽ ജോസഫ്

ബേസിൽ ജോസഫ്, ഫാലിമി

ബേസിൽ ജോസഫ്, ഫാലിമി

'ജയ ജയ ജയ ജയ ഹേ', ജാൻ-എ-മൻ സിനിമകളുടെ നിർമ്മാതാക്കളുമായി ബേസിൽ സഹകരിക്കുന്ന ചിത്രമാണിത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    നടൻ ബേസിൽ ജോസഫ്, നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രം ‘ഫാലിമി’യിൽ മുഖ്യവേഷം ചെയ്യും. ‘ജയ ജയ ജയ ജയ ഹേ’, ജാൻ-എ-മൻ സിനിമകളുടെ നിർമ്മാതാക്കളുമായി ബേസിൽ സഹകരിക്കുന്ന ചിത്രമാണിത്.

    2019ൽ ആന്റണി വർഗീസ് നായകനാകും എന്ന് പ്രഖ്യാപിച്ച സിനിമ കോവിഡ് മൂലം കാലതാമസം നേരിട്ടു. ശേഷം സിനിമയുടെ അഭിനേതാക്കൾ, ടീം എന്നിവയിൽ മാറ്റമുണ്ടായി.

    Also read: ‘നന്ദിയുണ്ട് ജീവനോടെ വിട്ടതില്‍ സന്തോഷം, കേരളം എന്‍റെ കാമുകിയല്ല, തോന്നുമ്പോള്‍ വരും’; അല്‍ഫോണ്‍സ് പുത്രന്‍

    ബേസിൽ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    ‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ഈ നിർമ്മാതാക്കൾക്കൊപ്പം ഹാട്രിക് തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബേസിൽ. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ‘പൂക്കാലം’, ഈദ് റിലീസിന് തയ്യാറെടുക്കുന്ന കഠിന കഠോരമീ അണ്ടകടാഹം എന്നീ ചിത്രങ്ങളിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

    Summary: Basil Joseph plays hero in the movie Falimy

    First published:

    Tags: Basil Joseph, Basil joseph movies, Malayalam cinema 2023